Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷോക്കേറ്റ്...

ഷോക്കേറ്റ് യുവകര്‍ഷകന്‍ മരിച്ച സംഭവം കോയിക്കര മാത്യുവി‍െൻറ കുടുംബം ദുരിതത്തില്‍

text_fields
bookmark_border
എടക്കര: കൃഷിയിടത്തിലെ അനധികൃത വൈദ്യുതവേലിയില്‍നിന്ന് ഷോക്കേറ്റ് യുവകര്‍ഷകന്‍ മരിച്ച സംഭവം രണ്ട് വഷം പിന്നിട്ടിട്ടും കുടുംബത്തിന് നീതി ലഭിച്ചില്ല. വഴിക്കടവ് മാമാങ്കരയിലെ കോയിക്കര മാത്യുവി‍​െൻറ കുടുംബമാണ് നീതിനിഷേധത്തി‍​െൻറ ഇരകളായത്. 2016 ഫെബ്രുവരി 19നാണ് മാത്യു വീടിന് സമീപത്തെ കൃഷിയിടത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. കൃഷിയിടം നനക്കാനായി പോയ മാത്യുവിന് മൃഗവേട്ട സംഘം ഒരുക്കിയ അനധികൃത വൈദ്യുതവേലിയില്‍നിന്ന് ഷോക്കേൽക്കുകയായിരുന്നു. പ്രദേശവാസികളായ രണ്ടുപേരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടക്കത്തില്‍ വഴിക്കടവ് പൊലീസാണ് അന്വേഷണം നടത്തിയത്. എന്നാല്‍, തെളിവുകളില്ലാത്തതിനാല്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ് റ്റര്‍ ചെയ്യാന്‍ പൊലീസ് തയാറായില്ല. ഇതിനിടെ ചിലര്‍ ഇടപെട്ട് പ്രദേശത്തെ രണ്ടുപേര്‍ക്ക് മുന്‍കൂര്‍ ജാമ്യം നേടിക്കൊടുക്കുകയും ഇവരെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കേസന്വേഷണം കാര്യക്ഷമമല്ലാതായതോടെ മാത്യുവി‍​െൻറ ഭാര്യ ജാന്‍സി മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതി‍​െൻറ അടിസ്ഥാനത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കഴിഞ്ഞ ഒരുവര്‍ഷമായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാനായില്ല. തെളിവുകളും സാക്ഷികളുമില്ലാത്തതാണ് പ്രതികളെ പിടികൂടാന്‍ കഴിയാത്തതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാരണത്താല്‍ വൈദ്യുതി വകുപ്പില്‍നിന്ന് ലഭിക്കേണ്ട നഷ്ടപരിഹാരം പോലും ഈ കുടുംബത്തിന് നിഷേധിക്കപ്പെട്ടു. കൂലിവേലക്കാരനായ മാത്യുവിനെ ആശ്രയിച്ചായിരുന്നു വയോധിക മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളും കഴിഞ്ഞിരുന്നത്. ജാന്‍സി ജോലിയെടുത്താണ് കുട്ടികളുടെ വിദ്യാഭ്യാസം പോലും നടത്തുന്നത്. ചിത്രവിവരണം: (18-edk-1) കൃഷിയിടത്തില്‍ ഷോക്കേറ്റ് മരിച്ച കോയിക്കര മാത്യു 'ഓര്‍മക്കൂട് -85' ഒത്തുചേര്‍ന്നു എടക്കര: സഹപാഠിക്ക് ജീവിതമാര്‍ഗമൊരുക്കാന്‍ ചുങ്കത്തറ മാര്‍ത്തോമ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ 'ഓര്‍മക്കൂട് -85' ഒത്തുചേര്‍ന്നു. 1983-85 കാലയളവിലെ പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പില്‍ പഠിച്ച വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണിത്. തങ്ങളുടെ കൂടെ പഠിച്ച സഹപാഠിക്ക് ജീവിതമാര്‍ഗം കണ്ടെത്താൻ ഇവര്‍ പണികഴിപ്പിച്ച 'ഉഷസ്' ട്യൂഷന്‍ സ​െൻറർ സമര്‍പ്പണവും ചടങ്ങില്‍ നടന്നു. സഹപാഠിയും മലപ്പുറം നര്‍കോട്ടിക്ക് ഡിവൈ.എസ്.പിയുമായ കെ. സലീം ഉദ്ഘാടനം ചെയ്തു. തിരുവാലി സ്കൂള്‍ പ്രധാനാധ്യാപകന്‍ ബാലകൃഷ്ണന്‍ ആദ്യക്ഷരം കുറിച്ചു. ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹക്കീം ചങ്കരത്ത്, അനില്‍, ടോമി, ശ്രീജിത്ത്, ദേവന്‍, സത്യഭാമ, ജോളി, ജയന്തി, അനിത, ഉഷ മോഹന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story