Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുട്ടികളുടെ വികസന...

കുട്ടികളുടെ വികസന സെമിനാർ

text_fields
bookmark_border
വണ്ടൂർ: പോരൂർ ഗ്രാമപഞ്ചായത്തിൽ നടത്തിയ വികസന സെമിനാർ ശ്രദ്ധേയമായി. പ്രസിഡൻറ് എൻ.എസ്. അർച്ചന ഉദ്ഘാടനം ചെയ്തു. ഇതി‍​െൻറ ഭാഗമായി പഞ്ചായത്തിലെ 17 വാർഡിലും കുട്ടികളുടെ ഗ്രാമസഭ സന്ദർശനം നടത്തി. ആവശ്യങ്ങളും നിർേദശങ്ങളും സമാഹരിക്കുകയും കുട്ടികളുടെ അവകാശമേഖലകളായ അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം എന്നീ മേഖലകളിൽ പ്രത്യേകമായി ചർച്ചകളും ക്രോഡീകരണവും നടത്തുകയും ചെയ്തു. വാർഡുകളിൽനിന്ന് പത്ത് കുട്ടികളെ വീതം തെരഞ്ഞെടുത്താണ് പ്രവർത്തനം. വൈസ് പ്രസിഡൻറ് കണ്ണിയൻ കരീം അധ്യക്ഷത വഹിച്ചു. കുട്ടികളുടെ മേഖലയിലെ ഇടപെടലിനെ കുറിച്ച് എം. മുജീബ് മാസ്റ്റർ വിശദീകരിച്ചു. കെ. നളിനി, സാഹിദ ചേലാമത്തിൽ, സി.പി. ഉണ്ണിച്ചാത്തൻ, എൻ. മുഹമ്മദ് ബഷീർ, കെ. മുഹമ്മദലി, എം.കെ. നാരായണൻ, കെ.പി. മുജീബ്, ഉമ്മുൽഹിന്ദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story