Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യജാഗ്രത: ഇതര...

ആരോഗ്യജാഗ്രത: ഇതര സംസ്​ഥാന തൊഴിലാളി വാസസ്​ഥലങ്ങളിൽ പരിശോധന

text_fields
bookmark_border
മലപ്പുറം: ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് ജീവനക്കാർ പരിശോധന നടത്തുകയും വൃത്തിഹീനമായ സാഹചര്യത്തിൽ ജോലി ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. പഞ്ചായത്ത് തലത്തിൽ സ്ക്വാഡ് രൂപവത്കരിച്ച് 10 മെഡിക്കൽ ഓഫിസർമാർ, 42 ഹെൽത്ത് ഇൻസ്പെക്ടർമാർ, ഏഴു പബ്ലിക് ഹെൽത്ത് നഴ്സുമാർ, 139 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, 29 ജെ.പി.എച്ച്.എൻ, ഏഴ് പഞ്ചായത്ത് സെക്രട്ടറിമാർ, മറ്റു ജീവനക്കാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. 304 പുരുഷന്മാരും 558 സ്ത്രീകളും 157 കുട്ടികളും താമസിക്കുന്ന 683 വാസസ്ഥലങ്ങൾ പരിശോധിച്ചു. 46 കുട്ടികൾ ഒരു വയസ്സിൽ താഴെയും 77 കുട്ടികൾ ശരാശരി ഒന്നര വയസ്സുള്ളവരുമാണ്. 34 കുട്ടികൾ ഭാഗികമായി കുത്തിവെപ്പ് എടുത്തിട്ടുണ്ട്. 173 പേരുടെ രക്തസാമ്പിളുകൾ മലമ്പനി പരിശോധനക്കായി ശേഖരിച്ചു. മൂന്ന് പേർക്ക് ക്ഷയരോഗം സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. 57 സ്ഥലങ്ങളിൽ ഉടമകൾക്ക് നോട്ടീസ് നൽകി. മലിനജലം പുറത്തേക്ക് ഒഴുക്കൽ, മാലിന്യം സംസ്കരിക്കാതിരിക്കൽ, പകർച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കൽ തുടങ്ങിയവക്കാണ് നോട്ടീസ് നൽകിയത്. പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story