Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനടപ്പാക്കാൻ...

നടപ്പാക്കാൻ ശ്രമിക്കുന്നത് മുന്നാക്ക ജാതിസംവരണം ^വി.ആർ. ജോഷി

text_fields
bookmark_border
നടപ്പാക്കാൻ ശ്രമിക്കുന്നത് മുന്നാക്ക ജാതിസംവരണം -വി.ആർ. ജോഷി മലപ്പുറം: ഇടതുസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതിനെ സാമ്പത്തിക സംവരണമായി കാണാനാകില്ലെന്നും മുന്നാക്ക ജാതി സംവരണമാണ് ലക്ഷ്യമെന്നും ബാക്ക്വേഡ് കമ്യൂണിറ്റി ഡിപ്പാർട്ട്മ​െൻറ് മുൻ ഡയറക്ടർ വി.ആർ. ജോഷി. ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി 'സംവരണവും സാമൂഹികനീതിയും' തലക്കെട്ടിൽ സംഘടിപ്പിച്ച ഓപൺ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജസീം സുൽത്താൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുരേന്ദ്രൻ കോട്ടക്കൽ (കേരള വിശ്വകർമ), റിയാസ് പുൽപ്പറ്റ (എം.എസ്.എഫ്), ഷമീം ചുനൂർ (സോളിഡാരിറ്റി), മുഹമ്മദ് വഫ (ഐ.എസ്.എഫ്), സയ്യിദ് ഉമർ (എം.എസ്.എം), ജബ്ബാർ പെരിന്തൽമണ്ണ (തനിമ), രജിത മഞ്ചേരി (വെൽഫെയർ പാർട്ടി), ഷനാനീറ (ജി.ഐ.ഒ), മുഹമ്മദ് റിസ്‌വാൻ (എൻ.എസ്.എൽ), ഫഹീം അലി (എസ്.ഐ.ഒ) എന്നിവർ സംസാരിച്ചു. ജസീൽ മമ്പാട് സ്വാഗതവും സാബിക് വെട്ടം നന്ദി പറഞ്ഞു. റമീസ് വേളം സമാപനഭാഷണം നടത്തി. mplrs2 ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി 'സംവരണവും സാമൂഹികനീതിയും' തലക്കെട്ടിൽ സംഘടിപ്പിച്ച ഓപൺ ഫോറം ബാക്ക്വേഡ് കമ്യൂണിറ്റി ഡിപ്പാർട്ട്മ​െൻറ് മുൻ ഡയറക്ടർ വി.ആർ. ജോഷി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story