Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചുള്ളിയോട്...

ചുള്ളിയോട് ഫാക്ടറിക്കെതിരെ ജനകീയ സമിതി രൂപവത്കരിച്ചു

text_fields
bookmark_border
പൂക്കോട്ടുംപാടം: ചുള്ളിയോട് ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ സമീപത്ത് ആരംഭിക്കുന്ന മരം പുഴുങ്ങുന്ന കെമിക്കൽ ഫാക്ടറിക്കെതിരെ പ്രദേശവാസികളും നാട്ടുകാരും രംഗത്തിറങ്ങി. പരിസ്ഥിതിക്കും പരിസരവാസികൾക്കും ഭീഷണിയായി ജലം, വായു, മണ്ണ് എന്നിവ മലീമസമാക്കാന്‍ ഇടയാക്കുന്ന ഈ സംരംഭത്തിനെതിരെ ശക്തമായ എതിർപ്പുകളാണ് ജനങ്ങൾക്കിടയിൽനിന്ന് ഉയർന്നുവരുന്നത്. ഇതിനെതിരെ നാട്ടുകാര്‍ ജനകീയസമിതി രൂപവത്കരിച്ചു. നാലാം വാർഡ് അംഗം ഗംഗാദേവി ശ്രീരാഗം (ചെയർ.), അഞ്ചാം വാർഡ് മെംബർ അജിഷ (കൺ.), സമിതി അംഗങ്ങളായി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. സന്തോഷ്, അനീഷ്, പി. ജയചന്ദ്രൻ, ഫവാസ് ചുള്ളിയോട് എന്നിവരെയും നാട്ടുകാരായ ഇ.സി. ഷാനി, കെ.ടി. ചെറിയാപ്പ, സമദ്, വിജയൻ, മോഹനൻ, റസാഖ്, കെ.ടി. സാദിഖ്, അസർ, കെ.ടി. നവാസ് എന്നിവരെയും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story