Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാനവികതയുടെ...

മാനവികതയുടെ പാഠങ്ങളറിഞ്ഞ് മൂർക്കനാട്ടെ വിദ്യാർഥികൾ

text_fields
bookmark_border
അരീക്കോട്: മാനവികതയുടെ മൂല്യങ്ങളും പാഠങ്ങളും സഹജീവി സ്നേഹവും ജീവിതത്തിലേക്ക് പകർത്താനുതകുന്ന തരത്തിൽ ഏകദിന മാനവികയാത്ര നടത്തി മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിലെ 60 വിദ്യാർഥികൾ. സ്കൂളിലെ ഗാന്ധിദർശ​െൻറ ആഭിമുഖ്യത്തിലാണ് യാത്ര സംഘടിപ്പിച്ചത്. ഓട്ടിസം ബാധിച്ച കുട്ടികൾക്കായി വടകര പുറക്കാടിൽ നടത്തുന്ന ശാന്തി സദനത്തിലേക്കാണ് പ്രഥമ സന്ദർശനം നടത്തിയത്. ഇടച്ചേനിയിൽ വയോജനങ്ങളെ താമസിപ്പിച്ച് പരിപാലിക്കുന്ന 'തണൽ' സ്ഥാപനവും വിദ്യാർഥികൾ സന്ദർശിച്ചു. തണൽ ഡയറക്ടർ ഇല്യാസ് വിദ്യാർഥികൾക്ക് അഗതി സംരക്ഷണത്തെക്കുറിച്ച് ക്ലാെസടുത്തു. തുടർന്ന്, കരകൗശല കേന്ദ്രവും കുഞ്ഞാലി മരക്കാർ സ്മാരകവും സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്. വിദ്യാർഥികളിൽ ഉത്തമ മാനവികചിന്തകൾ വളർത്തുകയെന്ന ഉദ്ദേശ്യത്തിലാണ് യാത്ര സംഘടിപ്പിച്ചതെന്ന് ഗാന്ധിദർശൻ കൺവീനർ കെ. മുജീബ് റഹ്മാൻ മാസ്റ്റർ പറഞ്ഞു. അധ്യാപകരായ ലിസിമോൾ ജോസഫ്, ആബിദ, ഇസ്റത്ത്, അസീസ്, സുമി, എ.കെ. മുജീബ്, ഷറഫുന്നീസ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story