Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅർബുദ രോഗനിർണയ മെഗാ...

അർബുദ രോഗനിർണയ മെഗാ ക്യാമ്പ്

text_fields
bookmark_border
കരുവാരകുണ്ട്: കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര അർബുദ നിർണയ പദ്ധതിയുടെ രണ്ടാംഘട്ടമായ മെഗാ ഡിറ്റക്ഷൻ ക്യാമ്പ് നടത്തി. കരുവാരകുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. റംല ടീച്ചർ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സുബൈദ ടീച്ചർ, അംഗങ്ങളായ വി. സഫിയ, കാപ്പിൽ ഷൗക്കത്തലി, ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ പി. ഷൗക്കത്തലി, അംഗം എൻ.കെ. ഫാത്തിമ സുഹ്റ, ബ്ലോക്ക് വികസന ഓഫിസർ കേശവദാസ്, മെഡിക്കൽ ഓഫിസർ ഡോ. ഐശ്വര്യ, ആരോഗ്യ ഇൻസ്പെക്ടർമാരായ പി. മുഹമ്മദലി, മനോജ്കുമാർ എന്നിവർ സംസാരിച്ചു. കരുവാരകുണ്ട്, തുവ്വൂർ, എടപ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ ഫിൽറ്റർ ക്യാമ്പുകളിൽനിന്ന് വിദഗ്ധ പരിശോധനക്കായി തെരഞ്ഞെടുക്കപ്പെട്ടവരാണ് ക്യാമ്പിൽ പങ്കെടുത്തത്. കണ്ണൂരിലെ മലബാർ കാൻസർ കെയർ സൊസൈറ്റി ഡയറക്ടർ ഡോ. രവീന്ദ്രൻ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story