Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂർ സ്​റ്റേഡിയത്തിൽ...

തിരൂർ സ്​റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് കുത്തിക്കീറി

text_fields
bookmark_border
തിരൂർ: വിവാദങ്ങൾക്കിടെ താഴെപ്പാലം നഗരസഭ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്ക് നശിപ്പിച്ച നിലയിൽ. തകര ഷീറ്റുകളുപയോഗിച്ച് പ്രവേശനം തടഞ്ഞ സ്റ്റേഡിയത്തിനകത്താണ് സാമൂഹിക വിരുദ്ധർ വിളയാടിയത്. സംഭവത്തിൽ നഗരസഭയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെ പുൽമൈതാനി നനക്കാനെത്തിയ നഗരസഭ തൊഴിലാളികളാണ് സിന്തറ്റിക് ട്രാക്ക് പലഭാഗത്തും നശിപ്പിച്ചതായി കണ്ടത്. ചിലയിടത്ത് കുത്തിക്കീറിയ നിലയാണ്. മറ്റ് ചില ഭാഗത്ത് ഇളക്കി നശിപ്പിച്ചിരിക്കുന്നു. സ്റ്റേഡിയം വിവാദം രൂക്ഷമാക്കാൻ ഗൂഢശക്തികൾ പ്രവർത്തിച്ചതാണെന്ന് സംശയിക്കുന്നു. സ്റ്റേഡിയത്തെ ചൊല്ലി ലീഗും സി.പി.എമ്മും കൊമ്പ് കോർക്കുകയാണ്. രണ്ടുവർഷം മുമ്പ് സ്റ്റേഡിയം ഉദ്ഘാടനത്തിന് ശേഷവും സമാന സംഭവമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയാണ് നവീകരണത്തിനെന്ന പേരിലാണ് നഗരസഭ സ്റ്റേഡിയം അടച്ചത്. കഴിഞ്ഞദിവസം ഇവിടെക്കുള്ള പ്രവേശനം തകര ഷീറ്റുകളുപയോഗിച്ച് അടച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് നന കഴിഞ്ഞ് പോകുന്നത് വരെ സിന്തറ്റിക് ട്രാക്കിന് കേടുപാടുണ്ടായിരുന്നില്ലെന്ന് നഗരസഭ ജീവനക്കാർ പറയുന്നു. എം.എൽ.എയുടെ ആസ്തി വികസന നിധിയിൽനിന്ന് അഞ്ച് കോടി രൂപ ചെലവിട്ട് നവീകരിച്ച സ്റ്റേഡിയത്തിലെ പുൽമൈതാനി നന ലഭിക്കാത്തതിനാൽ കരിഞ്ഞുണങ്ങിയിരുന്നു. പ്രതിഷേധം ഉയർന്നതോടെയാണ് നഗരസഭ അറ്റക്കുറ്റപ്പണിക്കെന്ന പേരിൽ സ്റ്റേഡിയം അടച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story