Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗുഡ്‌വിൽ സ്കൂളിന്...

ഗുഡ്‌വിൽ സ്കൂളിന് സി.ബി.എസ്‌.ഇ സഹോദയ എക്സലൻസ് അവാർഡ്

text_fields
bookmark_border
പൂക്കോട്ടുംപാടം: സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജ‍്യ​െൻറ ഈ വർഷത്തെ സി.ബി.എസ്‌.ഇ സഹോദയ എക്സലെൻസ് അവാർഡ് പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂൾ കരസ്ഥമാക്കി. കോട്ടക്കൽ ഇസ്‌ലാഹിയ പബ്ലിക്‌ സ്കൂളിൽ നടന്ന പ്രതിഭസംഗമത്തിൽ സി.ബി.എസ്‌.ഇ ന്യൂഡൽഹി അക്കാദമിക് ഡെപ്യൂട്ടി സെക്രട്ടറി ടി.കെ. പ്രമോദ് കുമാറിൽനിന്ന് സ്കൂൾ മാനേജർ എം. അബ്ദുൽ നാസർ, പ്രിൻസിപ്പൽ പി.കെ. ബിന്ദു എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. എംസാറ്റ് പരീക്ഷയിൽ കൂടുതൽ കുട്ടികളെ അണിനിരത്തി വിജയം കരസ്ഥമാക്കിയതിനാണ് പുരസ്‌കാരം. ശിലാഫലകവും പ്രശംസാപത്രവും 10,000 രൂപയുമാണ് അവാർഡ്. പ്രതിഭ നിർണയ പരീക്ഷയിൽ കെ. കാവ്യ, ടി.കെ. ഹൃതിക, ജോൺസൺ ജെയിംസ്, ടി.കെ. അഫ്രാൻ എന്നിവർ റാങ്ക് നേടി. സഹോദയ പ്രസിഡൻറ് എം. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. അസി. കലക്ടർ അരുൺ കെ. വിജയൻ റാങ്ക് ജേതാക്കളെ ആദരിച്ചു. എംസാറ്റ് പരീക്ഷ കൺട്രോളർ ഡോ. എ. സൈദ്, കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ, സഹോദയ ഭാരവാഹികളായ എം. ജൗഹർ, ജോജി പോൾ, നിർമല ചന്ദ്രൻ, പി. നിസാർഖാൻ, കേണൽ സണ്ണി തോമസ്, എസ്‌ സ്മിത, സോണി ജോസ്, യാസിർ അഹമ്മദ്‌ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story