Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമത്സ്യബന്ധന ബോട്ട്...

മത്സ്യബന്ധന ബോട്ട് സമരം: അഞ്ചാം ദിവസവും തുടരുന്നു

text_fields
bookmark_border
ബേപ്പൂർ: സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകൾ നിർത്തിവെച്ചുകൊണ്ടുള്ള മത്സ്യത്തൊഴിലാളികളുടെ അനിശ്ചിതകാല സമരം അഞ്ചു ദിവസം പിന്നിടുന്നു. സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. ഇന്നുരാവില മുതൽ ബേപ്പൂർ ഹാർബറിൽ റിലേ നിരാഹാര സത്യഗ്രഹം ആരംഭിക്കും. ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആഹ്വാനംചെയ്ത അനിശ്ചിതകാല പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് ബേപ്പൂർ അരയസമാജം പ്രതിനിധി മൊക്കത്ത് വാസു, മുദാക്കര മഹല്ല് കമ്മിറ്റി െസക്രട്ടറി സി. മുസ്തഫ ഹാജി എന്നിവർ ഇന്ന് നിരാഹാരമനുഷ്ഠിക്കും. ഇന്നലെ രാത്രി സമരസമിതി പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. 22ന് നടക്കുന്ന സെക്രേട്ടറിയറ്റ് മാർച്ചിൽ ബേപ്പൂരിലെ മുഴുവൻ ബോട്ടുടമകളും തൊഴിലാളികളും പങ്കെടുക്കുമെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ്പ്രസിഡൻറ് കരിച്ചാലി പ്രേമൻ പറഞ്ഞു. സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇന്നലെ വിവിധ രാഷ്ട്രീയ കക്ഷികൾ ബേപ്പൂർ ഹാർബറിലെ സമരപ്പന്തലിലെത്തി. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചെറിയ ബോട്ടുകളെയും വള്ളങ്ങളെയും കൂടി സമരത്തിലേക്ക് ആകർഷിച്ചുകൊണ്ട് ഫിഷിങ് മേഖല മൊത്തമായി സ്തംഭിപ്പിക്കുന്ന സമരപരിപാടികൾക്ക് കൊച്ചിയിൽ ചേർന്ന സമരസമിതിയുടെ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story