Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമനുഷ്യവേട്ടക്കെതിരെ...

'മനുഷ്യവേട്ട'ക്കെതിരെ യു.ഡി.എഫ് രാപ്പകല്‍ സമരം

text_fields
bookmark_border
മലപ്പുറം: ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന മനുഷ്യവേട്ടക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്ന് യു.ഡി.എഫ് ജില്ല കമ്മിറ്റി ആഹ്വാനം ചെയ്തു. കണ്ണൂരിലെ ഷുഹൈബിനെ വെട്ടിക്കൊന്ന പ്രതികള്‍ സ്വതന്ത്രമായി സഞ്ചരിക്കുമ്പോള്‍ ഇത് നിയന്ത്രിക്കാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രിയുടെ സ്വതന്ത്ര സഞ്ചാരത്തിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുന്ന കാലം വിദൂരമല്ലെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ അക്രമ വാഴ്ചക്കെതിരെ 16 നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ രാപ്പകല്‍ സത്യഗ്രഹ സമരം നടത്താൻ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതി​െൻറ ഭാഗമായി നിയോജക മണ്ഡലം തലങ്ങളില്‍ കൺവെന്‍ഷനുകള്‍ ചേരും. യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി. അജയ്മോഹന്‍ അധ്യക്ഷത വഹിച്ചു. എ.പി. അനില്‍കുമാര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുല്ല എം.എല്‍.എ, കണ്‍വീനര്‍ യു.എ. ലത്തീഫ്, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി, എം. അബ്ദുല്ലക്കുട്ടി, ഉമ്മര്‍ അറക്കൽ, വി.എ. കരീം, ഒ.പി. സജി, വാസു കാരയില്‍, കെ.പി. അനസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story