Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാലിയാർ...

ചാലിയാർ ഗ്രാമപഞ്ചായത്ത് പശു പരിപാലന പദ്ധതി ക്രമക്കേട്: വിവാദങ്ങൾക്ക് പരിഹാരം

text_fields
bookmark_border
നിലമ്പൂർ: ചാലിയാർ ഗ്രാമപഞ്ചായത്തിൽ പശു പരിപാലന പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച വിവാദത്തിന് പൊലീസ് സാന്നിധ്യത്തിൽ പരിഹാരം. പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവിഭാഗങ്ങളേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ധാരണയിലെത്തിയത്. മതിയായ അന്വേഷണം നടത്താതെ സബ്സിഡി തുക അനുവദിച്ച നിർവഹണ ഉദ്യോഗസ്ഥന് എതിരെ നടപടി ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കെയാണ് ഇരുകക്ഷികളെയും ചർച്ചക്ക് വിളിച്ച് ധാരണയിലെത്തിച്ചത്. പശുവിനെ വിൽപന നടത്തിയ മൂലേപ്പാടം സ്വദേശിയും പശുവിനെ വാങ്ങിയ അളക്കൽ സ്വദേശിയും നിർവഹണ ഉദ്യോഗസ്ഥനും ചർച്ചയിൽ പങ്കെടുത്തു. കൃത്രിമരേഖ ചമച്ച് പൊതുമുതൽ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പേരിൽ പശു പരിപാലന പദ്ധതിയിലൂടെ പശുവിനെ വിൽപന നടത്തിയെന്ന് രേഖാമൂലം എഴുതിയ മൂലേപ്പാടം സ്വദേശിക്കും പശുവിനെ വാങ്ങിയതായി എഴുതി നൽകിയ അളക്കൽ സ്വദേശിക്കുമെതിരെ നിർവഹണ ഉദ്യോഗസ്ഥ‍​െൻറ റിപ്പോർട്ടിൽ നടപടിയെടുക്കാൻ കഴിഞ്ഞ 15ന് ചേർന്ന പഞ്ചായത്ത് ബോർഡ് യോഗത്തിൽ തീരുമാനിച്ചിരുന്നു. ധാരണ പ്രകാരം അളക്കൽ സ്വദേശി പശുവിനെ ഏറ്റുവാങ്ങി. ഞായറാഴ്ച ബാങ്ക് അവധിയായതിനാൽ തിങ്കളാഴ്ച 11 മണിക്ക് കരാർ പ്രകാരമുള്ള 50,000 രൂപ നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story