Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹപാഠികളെത്തി,...

സഹപാഠികളെത്തി, കൂട്ടുകാരുടെ വീട്ടിൽ വെളിച്ചമെത്തിക്കാൻ

text_fields
bookmark_border
കരുവാരകുണ്ട്: അമീറിനും ശിഫാനക്കും മണ്ണെണ്ണ വിളക്കിന് പകരം ഇനി വൈദ്യുതി വെട്ടത്തിലിരുന്ന് എസ്.എസ്.എൽ.സി പരീക്ഷക്ക് പഠിക്കാം. കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് സഹോദരങ്ങളായ അമീറും ശിഫാനയും. കേരള എസ്റ്റേറ്റ് പുളിങ്കടവിൽ പുതുതായി നിർമിച്ച ഇവരുടെ വീട്ടിൽ വൈദ്യുതി കിട്ടിയിരുന്നില്ല. ഇതറിഞ്ഞതോടെയാണ് സ്കൂൾ നടപ്പാക്കുന്ന 'സ്നേഹസ്പർശം' പദ്ധതിയിൽ ഇവരുടെ വീട് വൈദ്യുതീകരിക്കാൻ സഹപാഠികൾ രംഗത്തിറങ്ങിയത്. സുമനസ്സുകളുടെ കനിവിൽ വയറിങ് വസ്തുക്കളും ലഭ്യമാക്കി. ഒമ്പതാം ക്ലാസ് വിദ്യാർഥികളായ സി. മുഹമ്മദ്, എ.പി. അൻസഫ്, സി. അജ്നാസ് എന്നിവർ വയറിങ് നടത്തി. സ്കൂളിലെ നിർധന വിദ്യാർഥികളെയും കുടുംബങ്ങളെയും സഹായിക്കുന്ന പദ്ധതിയാണ് സ്നേഹസ്പർശം. കൺവീനർ എം. മണി മാസ്റ്റർ, സി. ഗോപാലകൃഷ്ണൻ, പ്രധാനാധ്യാപകൻ ടി. രാജേന്ദ്രൻ, പി.ടി.എ പ്രസിഡൻറ് ഇ.ബി. ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story