Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൈലപ്പുറം കാളന്തട്ട...

മൈലപ്പുറം കാളന്തട്ട കുടിവെള്ള പദ്ധതി യാഥാർഥ്യമാവുന്നു

text_fields
bookmark_border
മലപ്പുറം: ദീർഘകാലത്തെ മുറവിളിക്കൊടുവിൽ നഗരസഭയിലെ മൈലപ്പുറം കാളന്തട്ട കുടിവെള്ള പദ്ധതി നിർമാണ പ്രവൃത്തികൾക്ക് തിങ്കളാഴ്ച തുടക്കമാവും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ ചെലവിട്ടാണ് യാഥാർഥ്യമാക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം വൈകീട്ട് അഞ്ചിന് പി. ഉബൈദുല്ല എം.എൽ.എ നിർവഹിക്കും. 2014-15ൽ പദ്ധതിക്ക് തുക അനുവദിച്ചിരുന്നെങ്കിലും വാട്ടർ അതോറിറ്റിയുടെ ഫയലിൽ ഉറങ്ങുകയായിരുന്നു. കടലുണ്ടിപ്പുഴയിൽ കനത്തവേനലിലും വെള്ളമുണ്ടാവാറുള്ള കോലാർ കോരാംകുണ്ട് കടവിനോട് ചേർന്നാണ് കിണർ നിർമിക്കുന്നത്. ഇവിടെനിന്ന് കാളന്തട്ടയിൽ സ്ഥാപിക്കുന്ന ടാങ്കിലേക്ക് ജലം പമ്പ് ചെയ്യും. ഒന്നരലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ളതാവും ടാങ്ക്. ശുദ്ധീകരിച്ച ശേഷം കുടിവെള്ള വിതരണം നടത്തും. മൈലപ്പുറം, കോലാർ, കാളന്തട്ട, വലിയ വരമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കൗൺസിലർ ബുഷ്റ സക്കീർ അറിയിച്ചു. മൂന്നു പതിറ്റാണ്ട് മുമ്പ് മൈലപ്പുറത്തെ സേവന സന്നദ്ധരായ യുവാക്കൾ സ്ഥാപിച്ച കുടിവെള്ള പദ്ധതിയായിരുന്നു നാട്ടുകാർക്ക് ആശ്വാസം.
Show Full Article
TAGS:LOCAL NEWS 
Next Story