Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി സർവിസുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു

text_fields
bookmark_border
പുലാമന്തോൾ: പുലാമന്തോൾ-മലപ്പുറം, പുലാമന്തോൾ-വളാഞ്ചേരി റൂട്ടുകളിൽനിന്ന് പിൻവലിച്ച കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. സ്വകാര്യബസ് പണിമുടക്കുകൾ മൂലം ഈ റൂട്ടുകളിലെ യാത്രക്കാർ നട്ടം തിരിയുന്നത് പതിവായതോടെയാണ് കെ.എസ്.ആർ.ടി.സിക്കായി മുറവിളി ഉയർന്നത്. പെരിന്തൽമണ്ണയിൽനിന്ന് പുലാമന്തോൾ-വളപുരം വഴി വളാഞ്ചേരിയിലേക്ക് സർവിസ് നടത്തിയിരുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു കാരണവും കൂടാതെ അധികൃതർ നിർത്തിവെക്കുകയായിരുന്നു. മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളാണ് മലപ്പുറം-പുലാമന്തോൾ റൂട്ടിൽനിന്ന് വർഷങ്ങൾക്ക് മുമ്പ് അധികൃതർ പിൻവലിച്ചത്. ഇതോടെ പുലാമന്തോൾ നിവാസികൾക്ക് ജില്ല ആസ്ഥാനമായ മലപ്പുറത്തേക്ക് എത്തണമെങ്കിൽ പുലാമന്തോളിൽനിന്ന് കൊളത്തൂരിലേക്കും അവിടെനിന്ന് പടപ്പറമ്പിലേക്കും അവിടെനിന്ന് മലപ്പുറത്തേക്കുമായി മൂന്ന് ബസുകൾ മാറിക്കയറണം. പുലാമന്തോളിൽനിന്ന് നേരെ മലപ്പുറത്തേക്ക് രാവിലെ 8.15നും 8.55നും 9.50നും വൈകീട്ട് 4.50നുമുള്ള മൂന്ന് ബസുകളാണുള്ളത്. പിന്നീടുള്ള ഏതാനും മിനി ബസുകൾ ഉൾനാടുകളിലൂടെ കറങ്ങിത്തിരിഞ്ഞ് ഏറെസമയം ചെലവഴിച്ചാണ് യാത്ര തുടരുന്നത്. യാത്രപ്രശ്നം പരിഹരിക്കാനായി ജില്ല ആസ്ഥാനത്തേക്ക് കെ.എസ്.ആർ.ടി.സി സർവിസുകൾ പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story