Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്ഥാനമേളകളിലെ...

സംസ്ഥാനമേളകളിലെ പ്രതിഭകൾക്ക് നാടി​െൻറ ആദരം

text_fields
bookmark_border
കൊളത്തൂർ: സംസ്ഥാന കലാ-കായിക-ശാസ്ത്രമേളകളിൽ മികവ് പുലർത്തിയ കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭകൾക്ക് പൗരസ്വീകരണം നൽകി. ജില്ലയെ പ്രതിനിധീകരിച്ച് ഏറ്റവും കൂടുതൽ വിദ്യാർഥികൾ സംസ്ഥാന കലാമേളക്കെത്തിയത് കൊളത്തൂർ സ്കൂളിൽനിന്നായിരുന്നു. സംസ്ഥാന ഐ.ടി മേളയിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ നേടി. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാജഗോപാൽ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി ജില്ല കോഒാഡിനേറ്ററും നാടകസംവിധായകനുമായ കോട്ടക്കൽ മുരളി, കലാഭവൻ അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായിയിരുന്നു. പി.ടി.എ പ്രസിഡൻറ് ടി.കെ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ ഇനങ്ങളിൽ വിദ്യാർഥികളെ പഠിപ്പിച്ച കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കലാനിലയം കൃഷ്ണകുമാർ, ഹരീഷ് കുരുവമ്പലം, സജീവ് മൂരിയാട്, ജിനേഷ് ആമ്പല്ലൂർ, കെ.എസ്. സുമേഷ് എന്നിവരെ സ്കൂൾ മാനേജർ ശകുന്തള വാരസ്യാരമ്മ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ സി.വി. മുരളി, പ്രധാനാധ്യാപിക വി.സി. നിർമല, സുധാറാണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. മുരളീധരൻ, രാജ്മോഹൻ, റസിയ തുടങ്ങിയവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ വി. ശോഭ, കെ.ടി. അബ്ദുൽ റഷീദ്, പി. വാസുദേവൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. അധ്യാപികമാരും വിദ്യാർഥികളും ചേർന്ന് ഒരുക്കിയ മെഗാ തിരുവാതിരക്കളി, സംസ്ഥാന കലാമേളയിൽ ശ്രദ്ധേയമായ നാടകം 'തുണി', കളരിപ്പയറ്റ്, കോൽക്കളി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story