Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവണ്ടൂരിൽ നടന്ന ദ്വിദിന ...

വണ്ടൂരിൽ നടന്ന ദ്വിദിന അന്താരാഷ്​ട്ര ചലച്ചിത്രമേള സമാപിച്ചു

text_fields
bookmark_border
വണ്ടൂർ: സംസ്ഥാന ചലച്ചിത്ര അക്കാദമി ടൂറിങ് ടാക്കീസി‍​െൻറയും യുവധാര സാംസ്‌കാരിക പഠന കേന്ദ്രത്തി‍​െൻറയും ആഭിമുഖ്യത്തിൽ നടന്ന ദ്വിദിന അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു. 'ഭയത്തി‍​െൻറ കാലം, ഭയപ്പെടാത്ത സിനിമ' എന്ന വിഷയത്തിൽ വൈകീട്ട് നടന്ന ഓപൺ ഫോറം സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം മധു ജനാർദനൻ ഉദ്‌ഘാടനം ചെയ്തു. മമ്മദ് മൊണ്ടാഷ്, സംവിധായകരായ ഡോ. എസ്. ഗോപു, ഡോ. ജോർജ് ലെസ്‌ലി, എം. അജയ്കുമാർ, എഴുത്തുകാരൻ അസീസ് തുവ്വൂർ, ബി. മുഹമ്മദ് റസാഖ് എന്നിവർ സംബന്ധിച്ചു. സമാപന ദിവസം 'എ സെപറേഷൻ', 'കെയ്റോ 678', 'പാർച്ചെട്', 'ദ റോക്കറ്റ്', 'മാൻഹോൾ', 'ദ യങ് കാറൽ മാർക്സ്' എന്നിവ പ്രദർശിപ്പിച്ചു. പി.വി. ഷാജികുമാറി‍​െൻറ കഥയെ ആസ്പദമാക്കി എം. അജയ്കുമാർ പോരൂർ തിരക്കഥയും സംവിധാനവും നിർവഹിച്ച 'കുടചൂടുന്നവർ' എന്ന ഹൃസ്വചിത്രവും മേളയിൽ പ്രദർശിപ്പിച്ചു. യുവധാര സാംസ്‌കാരിക പഠന കേന്ദ്രം ചെയർമാൻ വി. അർജുൻ, കൺവീനർ എ.പി. ഫിറോസ്, ജോ. കൺവീനർമാരായ ഇ. ലിനീഷ്, കെ. റഹീം, കെ. ജയേഷ്, പി. അരുൺ, ടി. പ്രവീൺ, ദിജി ചാലപ്പുറം, പി. ഷൈജു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story