Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈരങ്കോട്...

വൈരങ്കോട് ക്ഷേത്രോത്സവത്തിന് മരം മുറിച്ചു; നാളെ ചെറിയ തീയ്യാട്ട്

text_fields
bookmark_border
തിരുനാവായ: വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ ഒരാഴ്ച നീളുന്ന തീയ്യാട്ടുത്സവത്തിനു തുടക്കം കുറിക്കുന്ന 'മരം മുറി' പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ ഞായറാഴ്ച രാത്രി നടന്നു. ചൊവ്വാഴ്ച നടക്കുന്ന ചെറിയ തീയ്യാട്ടുത്സവത്തി​െൻറ കനലാട്ടത്തിന് ചൂണ്ടിക്കൽ നെടിയംപറമ്പത്ത് ഉണ്ണികൃഷ്ണൻ വഴിപാടുനേർന്ന വരിക്ക പ്ലാവാണ് മുറിച്ചിട്ടത്. ഈ മരം തിങ്കളാഴ്ച അവകാശികളായ നായന്മാർ വെട്ടിക്കീറി ചൊവ്വാഴ്ച കാലത്ത് കനലാട്ടക്കുഴിയിലെത്തിക്കും. വെള്ളിയാഴ്ചത്തെ വലിയ തീയ്യാട്ടി​െൻറ കനലാട്ടത്തിന് ആതവനാട് വയ്യാട്ട് നമ്പ്രാത്ത് സുരേഷാണ് മരം വഴിപാടാക്കിയത്. ഇത് ബുധനാഴ്ച മുറിക്കും. ചൊവ്വാഴ്ച നടക്കുന്ന ചെറിയ തീയ്യാട്ടുത്സവത്തിന് പല്ലാറു ദേശത്തെ വരവുകളാണെത്തുക. എടയൂർ പഞ്ചായത്തുതല സ്കൂൾ കായികമേള: വടക്കുംപുറം എ.യു.പിയും എടയൂർ നോർത്ത് എ.എം.എൽ.പിയും ചാമ്പ്യന്മാർ കരേക്കാട്: എടയൂർ പഞ്ചായത്തുതല സ്കൂൾ കായികമേളയിൽ യു.പി വിഭാഗത്തിൽ വടക്കുംപുറം എ.യു.പി സ്കൂളും എൽ.പി വിഭാഗത്തിൽ എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂളും ചാമ്പ്യന്മാരായി. യു.പി വിഭാഗത്തിൽ വടക്കുംപുറം കെ.വി.യു.പി സ്കൂൾ (തിണ്ടലം) രണ്ടാംസ്ഥാനവും എടയൂർ കെ.എം.യു.പി സ്കൂൾ (പൂക്കാട്ടിരി) മൂന്നാംസ്ഥാനവും നേടി. എൽ.പി വിഭാഗത്തിൽ കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ രണ്ടാംസ്ഥാനവും കരേക്കാട് വടക്കുംപുറം ജി.എൽ.പി സ്കൂൾ മൂന്നാംസ്ഥാനവും നേടി. കരേക്കാട് പാടത്തെപ്പീടിക ഗ്രൗണ്ടിൽ നടന്ന മേള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ആർ.കെ. പ്രമീള അധ്യക്ഷത വഹിച്ചു. പി.ഇ.സി കൺവീനർ ഉഷ, സ്ഥിരംസമിതി അധ്യക്ഷൻ ടി. അബ്ദുല്ലക്കുട്ടി, ഗ്രാമപഞ്ചായത്ത് അംഗം കെ.പി. വിശ്വനാഥൻ, വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ പ്രസിഡൻറ് എ.പി. നാസർ, പ്രധാനാധ്യാപിക എം. സരളകുമാരി, കായികാധ്യാപകൻ കെ.പി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ പി.ടി.എ വൈസ് പ്രസിഡൻറ് എ.കെ. അബൂബക്കർ ഹാജി, വി.പി. മാനുഹാജി, കെ.ആർ. ഗീത, വി.പി. അലി അക്ബർ, വി.പി. ഉസ്മാൻ, ജ്യോതി, മൊയ്തീൻ കുഞ്ഞു, ഉമ്മർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story