Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഴിവിളക്ക് പ്രകാശനം

'വഴിവിളക്ക്' പ്രകാശനം

text_fields
bookmark_border
വാഴക്കാട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി വാഴക്കാട് ദാറുല്‍ ഉലൂമി​െൻറ ചരിത്രപുസ്തകം 'വഴിവിളക്ക്' കഥാകൃത്ത് പി. സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. പി.വി. ആലി മുസ്‌ലിയാര്‍ ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ ഡോ. പി. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. മണ്ണരോട് ഫാത്തിമ, ഖമറുന്നിസ, ഡോ. അബ്ദുല്ല കാവില്‍, ഹബീബ്, കെ.വി. സാലിഹ് തുടങ്ങിയവര്‍ സംസാരിച്ചു. എൻ.എ. റഹ്മാന്‍ സ്വാഗതവും ഷഹര്‍ ബാനു നന്ദിയും പറഞ്ഞു. കെ.വി. അബ്ദുസത്താറാണ് പുസ്തകം രചിച്ചത്. കോൺഗ്രസ് പ്രതിഷേധ സംഗമം കാരാട്: സി.പി.എം അക്രമ രാഷ്ട്രീയത്തിനെതിരെ വാഴയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഷുഹൈബ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇ.കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. വി. ശിഹാബ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. അഫ്സൽ, വാസുദേവൻ, കബീർ, ബഷീർ കോട്ടുപാടം, കാസ്മി, കെ.ഇ. അസീസ് എന്നിവർ സംസാരിച്ചു. സലീം മാസ്റ്റർ സ്വാഗതവും ദിനേശ് കടവ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story