Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്രമക്കേട്;...

ക്രമക്കേട്; പൊതുവിപണിയിൽ പരിശോധന നടത്തി

text_fields
bookmark_border
ആലത്തൂർ: സിവിൽ സപ്ലൈസി‍​െൻറ നേതൃത്വത്തിൽ താലൂക്കി‍​െൻറ വിവിധ ഭാഗങ്ങളിലെ പൊതുവിപണികളിൽ പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ വിവിധ സ്ഥാപനങ്ങൾക്കെതിരെ ഇ.സി ആക്ട് പ്രകാരം കേസെടുത്തു. ലൈസൻസ് ഇല്ലാത്തതും വിലവിവരപട്ടിക പ്രദർശിപ്പിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള സ്ക്വാഡ് രൂപവത്കരിച്ചായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ സി.ജി. പ്രസന്നകുമാർ അറിയിച്ചു. ശനിയാഴ്ച നടന്ന പരിശോധനയിൽ റേഷനിങ് ഇൻസ്പെക്ടർമാരായ ആർ. അജയകുമാർ, യൂസഫ് പനങ്ങാടൻ, ബി. ജയൻ എന്നിവരും പങ്കെടുത്തു. പുലിശല്യം രൂക്ഷമായ പ്രദേശങ്ങൾ എം.എൽ.എ സന്ദർശിച്ചു വടക്കഞ്ചേരി: പുലിശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കെ.ഡി. പ്രസേനൻ എം.എൽ.എ സന്ദർശനം നടത്തി. കിഴക്കഞ്ചേരി കോട്ടേക്കുളത്തെ വിവിധ പ്രദേശങ്ങളിൽ പുലിശല്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എം.എൽ.എയും സംഘവും സന്ദർശനം നടത്തിയത്. രണ്ടാഴ്ചയായി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നാട്ടുകാർ പുലിയെ കണ്ടിട്ടുണ്ട്. എം.എൽ.എ ഡി.എഫ്.ഒയുമായി ബന്ധപ്പെട്ട് സ്ഥലത്ത് സന്ദർശനം നടത്തി. കൂട് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ, വെള്ളിയാഴ്ചയും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. ഈരോരിക്കൽ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളി വിജയനാണ് പുലിയെ കണ്ടത്. പുലിശല്യം വ്യാപകമായ ദീപ്തി എസ്റ്റേറ്റ് സന്ദർശിച്ച എം.എൽ.എ, ഫാ. സിറിയക് വഞ്ചിപുരയ്ക്കലുമായി ചർച്ച നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കവിത മാധവൻ, പി.എം. കലാധരൻ, പി.എൻ. രവീന്ദ്രൻ, തങ്കപ്പൻ, വി. ഓമനക്കുട്ടൻ, സി. സുദേവൻ എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story