Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശരീഅത്ത് പ്രകാരം മറവ്...

ശരീഅത്ത് പ്രകാരം മറവ് ചെയ്യൽ: നിലപാട് ഖേദകരമെന്ന്​ സമസ്ത

text_fields
bookmark_border
തേഞ്ഞിപ്പലം: ഇസ്‌ലാം സ്വീകരിച്ച കൊടുങ്ങല്ലൂര്‍ സൈമണ്‍ മാസ്റ്റര്‍ എന്ന മുഹമ്മദ് ഹാജിയുടെ മൃതദേഹം ശരീഅത്ത് പ്രകാരം മറവ് ചെയ്യാന്‍ അനുവദിക്കാത്ത കുടുംബത്തി​െൻറ നിലപാട് ഖേദകരമാണെന്നും അദ്ദേഹത്തി​െൻറ അഭിലാഷം മാനിച്ച് ആവശ്യമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏകോപനസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാർ, പി.പി. ഉമര്‍ മുസ്‌ലിയാർ, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എം. അബ്ദുല്ല കൊട്ടപ്പുറം, പിണങ്ങോട് അബൂബക്കർ, നാസര്‍ ഫൈസി കൂടത്തായി, പി.എ. ജബ്ബാര്‍ ഹാജി, സത്താര്‍ പന്തല്ലൂര്‍, കെ. മോയിന്‍കുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story