Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാലനീതിനിയമം:...

ബാലനീതിനിയമം: അനാഥാലയങ്ങൾക്ക്​ സംരക്ഷണം നൽകാൻ ശ്രമിക്കും ^മുഖ്യമന്ത്രി

text_fields
bookmark_border
ബാലനീതിനിയമം: അനാഥാലയങ്ങൾക്ക് സംരക്ഷണം നൽകാൻ ശ്രമിക്കും -മുഖ്യമന്ത്രി തിരൂരങ്ങാടി: പുതിയ ബാലനീതി നിയമപ്രകാരം അനാഥാലയങ്ങൾക്ക് സ്ഥാപനമായി പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുന്നതിനോട് സംസ്ഥാന സർക്കാറിന് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂരങ്ങാടി യതീംഖാനയുെട പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൗ വിഷയത്തിൽ സുപ്രീം കോടതിയിലുള്ള കേസ് ഗൗരവമായി എടുത്ത് സ്ഥാപനങ്ങൾക്ക് സംരക്ഷണം ലഭ്യമാക്കുകയെന്നതാണ് ആദ്യനടപടി. കേന്ദ്രസർക്കാർ നിഷേധാത്മകമായ സമീപനമാണ് ഇൗ വിഷയത്തിൽ കാണിച്ചത്. േകന്ദ്രത്തിേൻറത് ദുരുപദിഷ്ടനീക്കമാണെന്ന് സംശയിക്കുന്ന നിലയാണുള്ളത്. നിലവിലെ സാഹചര്യത്തിൽ നിയമപരമായ ബാധ്യതകൾ ഒരു കുടുക്കായി മാറുന്നു. അനാഥാലയങ്ങൾ നേരിടുന്ന പ്രശ്നം സംബന്ധിച്ച് സ്ഥാപന നടത്തിപ്പുകാരുമായി വിശദമായ ആശയവിനിമയം നടത്തി. ഇക്കാര്യത്തിൽ ആവശ്യമായ മാറ്റം വേണമെന്ന് സംസ്ഥാനം നേരത്തെ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ്. അനാഥക്കുഞ്ഞുങ്ങൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകുന്നതിൽ മുസ്ലിം സമുദായം വഹിച്ച പങ്ക് വളരെ വലുതാണെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story