Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂരങ്ങാടി യതീംഖാന...

തിരൂരങ്ങാടി യതീംഖാന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢ തുടക്കം

text_fields
bookmark_border
തിരൂരങ്ങാടി: അനാഥർക്ക് സംരക്ഷണവും സുരക്ഷിതത്വവും നൽകുന്ന തിരൂരങ്ങാടി യതീംഖാനയുെട പ്ലാറ്റിനം ജൂബിലിക്കും വിദ്യാഭ്യാസ നേവാത്ഥാന രംഗത്ത് പുതിയ മുന്നേറ്റങ്ങൾക്ക് തുടക്കമിട്ട പി.എസ്.എം.ഒ കോളജി​െൻറ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കും പ്രൗഢഗംഭീര തുടക്കം. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം െചയ്തു. സമൂഹത്തിൽ വേർതിരിവുണ്ടാക്കാൻ ചിലർ ശ്രമിക്കുന്ന ഇൗ കാലത്ത് മനുഷ്യസ്നേഹം ഉയർത്തിപ്പിടിക്കുന്നതാണ് തിരൂരങ്ങാടി യതീംഖാനയെ വേറിട്ട് നിർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അനാഥകളെ സംരക്ഷിക്കുന്നതിൽ ജാതിമത വിവേചനം കാണിക്കാതിരിക്കുക എന്നത് ഉയർന്ന മൂല്യബോധത്തെയാണ് കാണിക്കുന്നത്. അനാഥരും അനാഥാലയങ്ങളുമില്ലാത്ത സമൂഹമാണ് നമ്മൾ ലക്ഷ്യമിടേണ്ടത്. സ്ഥാപനത്തിലെ നിയമനങ്ങൾക്ക് കോഴ വാങ്ങുന്നില്ല എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. വിദ്യാഭ്യാസപുരോഗതിയാണ് ഏറ്റവും പ്രധാനം. ഇതിനാവശ്യമായ സൗകര്യങ്ങളെല്ലാം ഇവിെട ഒരുക്കിയത് അനുകരണീയ മാതൃകയാണ്. എല്ലാത്തിനെയും തുറന്ന മനസ്സോടെ സ്വീകരിക്കുന്നതാണ് കേരളത്തെ ഇന്നത്തെ നിലയിെലത്തിച്ചത്. സ്ഥാപനത്തി​െൻറ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട എം.കെ. ഹാജിയെ പ്രത്യേകം അനുസ്മരിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയും ഇൗജിപ്തും തമ്മിൽ വിവിധ മേഖലകളിൽ ദീർഘകാലമായുള്ള ബന്ധമാണ് നിലനിൽക്കുന്നതെന്ന് വിശിഷ്ടാതിഥിയായ ഇൗജിപ്ത് അംബാസഡർ ഫഹദ് അഹമ്മദ് അൽ അവാദി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കുള്ള ഉപഹാരം തിരൂരങ്ങാടി മുസ്ലിം ഒാർഫനേജ് കമ്മിറ്റി പ്രസിഡൻറ് ടി.കെ. മുഹിയദ്ദീൻ ഉമരി സമ്മാനിച്ചു. കമ്മിറ്റി ൈവസ് പ്രസിഡൻറ് കെ.പി.എ. മജീദ് അധ്യക്ഷത വഹിച്ചു. കെ.എൻ.എം. പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി മുഖ്യപ്രഭാഷണം നടത്തി. മന്ത്രി ഡോ. കെ.ടി. ജലീൽ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ പി.കെ. അബ്ദുറബ്ബ്, പി. ഉബൈദുല്ല, എൻ. ഷംസുദ്ദീൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, നഗരസഭ ചെയർപേഴ്‌സൺ കെ.ടി. റഷീദ, ഡോ. ഹുസൈൻ മടവൂർ, കുട്ടി അഹമ്മദ് കുട്ടി, ശംസുദ്ദീൻ ബിൻ മുഹ്‌യദ്ദീൻ, ആലുങ്ങൽ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. ഒാർഫനേജ് കമ്മിറ്റി സെക്രട്ടറി എം.കെ. ബാവ സ്വാഗതവും ട്രഷറർ സി.എച്ച്. മഹ്മൂദ് ഹാജി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story