Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമങ്ങാട്ടുമുറി സ്​കൂൾ...

മങ്ങാട്ടുമുറി സ്​കൂൾ ഏറ്റെടുക്കൽ: മാനേജറുടെ ഹരജി സുപ്രീംകോടതിയും തള്ളി

text_fields
bookmark_border
കൊണ്ടോട്ടി: മങ്ങാട്ടുമുറി എ.എം.എൽ.പി സ്കൂൾ സർക്കാർ ഏറ്റെടുത്തതിനെതിരെ മാനേജർ നൽകിയ ഹരജി സുപ്രീംകോടതിയും തള്ളി. ഇതോടെ ഏറ്റെടുക്കൽ നടപടികൾ വീണ്ടും ഉൗർജിതമാകും. ഹൈകോടതി ഡിവിഷൻ ബെഞ്ചി​െൻറ വിധി ശരിവെച്ച് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.കെ. സിക്രി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹരജികൾ തള്ളിയത്. ഹൈകോടതി വിധിയെ തുടർന്ന് 2016 ജൂണിലാണ് സംസ്ഥാനത്ത് നാല് സ്കൂൾ അടച്ചുപൂട്ടിയത്. തുടർന്ന് ജൂൺ എട്ടിന് ഇൗ സ്കൂളുകൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിെര മാനേജ്മ​െൻറുകൾ ഹൈകോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ച് സർക്കാർ നടപടി ശരിവെച്ചു. തുടർന്ന് കഴിഞ്ഞ വർഷം ആഗസ്റ്റിൽ ൈഹകോടതി ഡിവിഷൻ ബെഞ്ചും ഇതംഗീകരിച്ചു. പൊതുതാൽപര്യം മുൻനിർത്തി സ്കൂളുകൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്നായിരുന്നു ഹൈകോടതി വിധി. ഇൗ വിധി ശരിവെച്ചാണ് അപ്പീൽ സുപ്രീംകോടതി തള്ളിയത്. മങ്ങാട്ടുമുറി സ്കൂൾ െകട്ടിടത്തി​െൻറ മൂല്യനിർണയമടക്കമുള്ള നടപടികൾ റവന്യൂ വകുപ്പ് പൂർത്തീകരിച്ചിട്ടുണ്ട്. 65 ലക്ഷം രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സ​െൻറിന് 80,000 രൂപയും കെട്ടിടത്തിന് പത്ത് ലക്ഷവും ഫർണിച്ചർ, മരം എന്നിവക്ക് 10,000 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്ന വില. എന്നാൽ, ഇൗ വില മാനേജർ അംഗീകരിക്കാത്തതിനാൽ സ്കൂൾ ഏറ്റെടുക്കൽ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. അതേസമയം, മറ്റ് മൂന്നു സ്കൂളുകൾക്കും നഷ്ടപരിഹാരം സർക്കാർ അനുവദിച്ചിട്ടുണ്ട്. പുതിയേടത്ത് പറമ്പ് ഇഹിയാഹുൽ ഉലൂം മദ്റസയിലാണ് കഴിഞ്ഞ രണ്ടുവർഷമായി സ്കൂൾ പ്രവർത്തിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story