Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബ്രാഹ്​മണ...

ബ്രാഹ്​മണ മേധാവിത്തത്തിനെതിരെ ​െഎക്യനിരയുണ്ടാകണം ^പ്രകാശ്​ അംബേദ്​കർ

text_fields
bookmark_border
ബ്രാഹ്മണ മേധാവിത്തത്തിനെതിരെ െഎക്യനിരയുണ്ടാകണം -പ്രകാശ് അംബേദ്കർ മലപ്പുറം: ബ്രാഹ്മണ മേധാവിത്തം അവസാനിപ്പിച്ച് രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്ന് അംബേദ്കറുടെ പൗത്രൻ അഡ്വ. പ്രകാശ് അംബേദ്കർ. മലപ്പുറത്ത് പ്ലാറ്റ്ഫോം ഫോർ ഇന്നൊവേറ്റിവ് തോട്ട്സ് ആൻഡ് സോഷ്യൽ ആക്ഷൻ (പിറ്റ്സ) സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം-ദലിത് സാഹോദര്യം കൊണ്ട് മാത്രം സവർണ മേധാവിത്ത്വത്തെ ഇല്ലാതാക്കാനാവില്ല. കേരളത്തിൽ ഇത് വിജയിച്ചേക്കാമെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ പരാജയപ്പെടും. ഫാഷിസത്തിനെതിരായ നീക്കത്തിൽ ഗാന്ധിയന്മാരും മതേതര ചിന്താഗതിക്കാരും കമ്യൂണിസ്റ്റുകാരുമെല്ലാം വേണം. സവർണാധിപത്യത്തിനെതിരെ മുസ്ലിംകളുടെ നേതൃത്വത്തിൽ മുന്നേറ്റ നിരയുണ്ടാകാൻ പരിമിതിയുണ്ട്. അതി​െൻറ നിറം മാറ്റാൻ സംഘ്പരിവാർ ശക്തികൾക്ക് പെെട്ടന്ന് സാധിക്കും. ജാതീയ വേർതിരിവുകളും പീഡനങ്ങളും കൂടുതൽ ഏറ്റുവാങ്ങിയ ദലിത് വിഭാഗത്തിന് തന്നെയാണ് ഇൗ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കാനാവുക. പാർലമ​െൻറി​െൻറ ഇരു സഭകളിലും ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന മാറ്റുന്നതിന് രാജ്യം സാക്ഷിയാവേണ്ടി വരും. ഹിന്ദുമതത്തിനും സംസ്കാരത്തിനും യോജിക്കാത്തതുകൊണ്ട് ഭരണഘടന മാറ്റണമെന്നാണ് പ്രചരിപ്പിക്കുന്നത്. ദലിത്-മുസ്ലിം സാഹോദര്യം സവർണ മേധാവിത്ത്വത്തിനെതിരാണെന്നും പ്രകാശ് അംബേദ്കർ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story