Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഴിക്കടവിൽ...

വഴിക്കടവിൽ കണ്ടെത്തിയത് 'കൂടോത്ര ബോംബ്'

text_fields
bookmark_border
നിലമ്പൂർ: വഴിക്കടവിലെ പഞ്ചായത്ത് അങ്ങാടിയിൽനിന്ന് വെള്ളിയാഴ്ച രാത്രി കണ്ടെടുത്തത് 'കൂടോത്ര േബാംബ്'. നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ 'ബോംബുകൾ' രാത്രി ഒമ്പതരയോടെ വഴിക്കടവ് പൊലീസെത്തി സ്റ്റേഷനിലെത്തിക്കുകയും സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തപ്പോഴാണ് വ്യാജ ബോംബാണെന്ന് വ്യക്തമായത്. ചുവന്ന തുണികൊണ്ട് പൊതിഞ്ഞ രണ്ട് ഫ്രൂട്ടി കുപ്പികളാണ് ബോംബെന്ന് പ്രചരിച്ചത്. സുൽത്താൻ ബത്തേരിയിൽ 2017ൽ നടന്ന മതപ്രഭാഷണത്തി‍​െൻറ നോട്ടീസും ഇതിനൊപ്പം ചുറ്റിവെച്ചിരുന്നു. വെള്ള നൂല് കൊണ്ടാണ് ഇരു കുപ്പികളിലും തുണിക്കഷ്ണവും നോട്ടീസും സമാനരീതിയിൽ വരിഞ്ഞുകെട്ടിയിരുന്നത്. പഞ്ചായത്ത് അങ്ങാടിയിലെ കച്ചവടക്കാരനാണ് പരിസരം വൃത്തിയാക്കുന്നതിനിടെ കടലാസ് കവറിന് മുകളിൽ സിമൻറ് കട്ടവെച്ച നിലയിൽ ഇവ കണ്ടത്. കവർ തുറന്ന് നോക്കിയപ്പോഴാണ് ബോംബെന്ന് സംശയിക്കുന്ന കുപ്പികൾ കണ്ടത്. ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story