Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർവർ തകരാർ; എസ്.ബി.ഐ...

സർവർ തകരാർ; എസ്.ബി.ഐ അക്കൗണ്ടിൽനിന്ന് 50,000 രൂപ നഷ്​ടമായി

text_fields
bookmark_border
ആലത്തൂർ: കമ്പ്യൂട്ടർ സർവർ തകരാർ മൂലം ആലത്തൂർ മെയിൻ റോഡ് എസ്.ബി.ഐ ശാഖയിലെ എസ്.ബി അക്കൗണ്ടിൽനിന്ന് ഉടമ അറിയാതെ 50,000 രൂപ നഷ്ടപ്പെട്ടു. കുഴൽമന്ദം പെരുങ്കുന്നം മാതക്കോട്ടിൽ മനോജി​െൻറ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. 10,000 രൂപയാണ് ആദ്യം നഷ്ടമായത്. ഇതന്വേഷിക്കാനും കാർഡ് ബ്ലോക്ക് ചെയ്യാനുമായി ഉടമ ബാങ്കിലെത്തി. ബാങ്ക് അധികൃതർ പരിശോധിച്ചുകൊണ്ടിരിക്കെ 40,000 രൂപ കൂടി നഷ്ടമാവുകയായിരുന്നു. അൽപസമയത്തിനകം ആദ്യം നഷ്ടമായ 10,000 രൂപ തിരിച്ചുവന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ വന്ന 10,000 വീണ്ടും നഷ്ടമായി. ബാങ്കി‍​െൻറ വിശദ അന്വേഷണത്തിലാണ് എസ്.ബി.ഐയുടെ ബാങ്കിങ് കമ്പ്യൂട്ടർ സംവിധാനത്തിലെ സർവർ തകരാർ മൂലം സംഭവിച്ചതാണെന്ന് വ്യക്തമായത്. അക്കൗണ്ട് ഉടമയുടെ പണം നഷ്ടപ്പെടില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story