Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ലയിൽ വിവിധ റെയിൽവേ ...

ജില്ലയിൽ വിവിധ റെയിൽവേ പദ്ധതികൾക്ക് തുടക്കം

text_fields
bookmark_border
പാലക്കാട്: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങൾ എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഷൊർണൂർ ജങ്ഷനിൽ നിർമിക്കുന്ന ലിഫ്റ്റിന് തറക്കല്ലിടുകയും പ്ലാറ്റ്ഫോമുകളിൽ നിർമിച്ച വിശ്രമകേന്ദ്രങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഏറെ തിരക്കുള്ള ഷൊർണൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ 87.93 ലക്ഷം ചെലവിൽ രണ്ട് ലിഫ്റ്റുകളാണ് നിർമിക്കുന്നത്. ഒന്നാം പ്ലാറ്റ്ഫോമിലും നാല്, അഞ്ച് പ്ലാറ്റ്ഫോമുകളിലേക്ക് പൊതുവായി ഒന്നുമാണ് നിർമിക്കുന്നത്. ഈവർഷം ജൂണിൽ നിർമാണം പൂർത്തിയാക്കും. 1.86 കോടി രൂപ ചെലവിൽ ഒന്ന്, നാല്, ആറ്, ഏഴ് പ്ലാറ്റ്ഫോമുകളിലാണ് പുതിയ ഷെൽട്ടറുകൾ നിർമിച്ചത്. െലക്കിടി റെയിൽവേ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫൂട്ട്ഓവർ ബ്രിഡ്ജ് (നടപ്പാലം) എം.പി ഉദ്ഘാടനം ചെയ്തു. 81.43 ലക്ഷം രൂപ ചെലവിലാണ് നടപ്പാലം നിർമിച്ചത്. പട്ടാമ്പിയിൽ 2.12 കോടി രൂപ ചെലവിൽ ടൗൺ, മുനിസിപ്പാലിറ്റി, ആശുപത്രി, മിനി സിവിൽസ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് അഞ്ച് മീറ്റർ വീതിയിൽ നടപ്പാലം, ഷൊർണൂരിൽ അഞ്ച് മീറ്റർ വീതിയിൽ എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന പുതിയ നടപ്പാലവും രണ്ട് ലിഫ്റ്റുകൾ, പാർക്കിങ് ഏരിയ, നടപ്പാലം എന്നിവ നിർമിക്കാൻ ആലോചനയുണ്ടെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ നരേഷ് ലാൽവാനി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story