Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.ജി.ആറി​െൻറ സ്മരണ...

എം.ജി.ആറി​െൻറ സ്മരണ നിലനിർത്തണം ^എ.കെ. ബാലൻ

text_fields
bookmark_border
എം.ജി.ആറി​െൻറ സ്മരണ നിലനിർത്തണം -എ.കെ. ബാലൻ കൊല്ലങ്കോട്: മലയാളിയായ എം.ജി.ആറി​െൻറ സ്മരണ നിലനിർത്തണമെന്ന് മന്ത്രി എ.കെ. ബാലൻ. എം.ജി.ആറി​െൻറ സ്മരണ ഉൾക്കൊള്ളിച്ച് 'മഗോര' പേരിൽ വടവന്നൂരിൽ ആരംഭിച്ച മൈക്രോ മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളിയായ മരുതൂർ ഗോപാലമേനോൻ രാമചന്ദ്രൻ പിന്നീട് ഒരു സംസ്ഥാനത്തി‍​െൻറ മുഖ്യമന്ത്രിയും ഇന്നും തമിഴ് ജനത ഓർമിക്കുന്ന നേതാവുമായത് വടവന്നൂരിനും മലയാളിക്കും അഭിമാനമാണെന്നും ചെറുപ്പത്തിൽ വളർന്ന പ്രദേശത്ത് ഇത്തരം ചരിത്ര ലിഖിത പ്രദർശനം എം.ജി.ആറിനെ കൂടുതൽ അറിയാൻ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാവിധ പ്രോത്സാഹനവും നൽകുമെന്ന് എ.കെ. ബാലൻ പറഞ്ഞു. മുന്നൂറിലധികം ചിത്രങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇന്ത്യൻ നാഷനൽ ട്രസ്റ്റ് ഫോർ ആർട് ആൻഡ് കൾചർ ഹെറിട്ടേജ് (ഈടാക്) സംഘടന വടവന്നൂർ ജങ്ഷനിൽ മൈക്രോ മ്യൂസിയം ആരംഭിച്ചത്. മരുതൂർ ഗോപാലമേനോൻ രാമചന്ദ്രൻ എന്നതാണ് മഗോര എന്ന പേരിൽ മ്യൂസിയത്തിന് പേര് നൽകിയതെന്ന് സംഘാടകർ പറഞ്ഞു. യോഗത്തിൽ കെ. ബാബു എം.എൽ.എ അധ്യക്ഷത വഹിച്ചു. ചെന്നൈ മുൻ മേയർ സൈതൈ എസ്. ദുരൈസ്വാമി മുഖ്യ പ്രഭാഷണം നടത്തി. വടവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് സൈരന്ദ്രി മോഹൻദാസ്, കെ.ജെ. സോഹൻ, അരുൺ നാരായണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story