Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmpgg

mpgg

text_fields
bookmark_border
ദലിത്-മുസ്ലിം സാഹോദര്യം; ദ്വിദിന സെമിനാർ തുടങ്ങി മലപ്പുറം: ഫാഷിസകാലത്ത് ദലിത്-മുസ്ലിം സാഹോദര്യത്തി​െൻറ സാധ്യതകൾ തേടി പ്ലാറ്റ്ഫോം ഫോർ ഇന്നവേറ്റിവ് തോട്ട്സ് ആൻഡ് സോഷ്യൽ ആക്ഷൻ (പിറ്റ്സ) സംഘടിപ്പിച്ച ദ്വിദിന സെമിനാറിന് തുടക്കമായി. അംബേദ്കറുടെ പൗത്രൻ പ്രകാശ് അംബേദ്കർ ഉദ്ഘാടനം ചെയ്തു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യപ്രഭാഷണം നിർവഹിച്ചു. കുട്ടി അഹമ്മദ് കുട്ടി, അഡ്വ. നാലകത്ത് സൂപ്പി, കെ.കെ. കൊച്ച്, ശ്രീരാഗ് പൊയ്ക്കാടൻ, ആശിഖ് റസൂൽ എന്നിവർ സംസാരിച്ചു. ഡോ. കെ.പി. ഫൈസൽ മാരിയാട് സ്വാഗതവും കെ. ലുക്മാനുൽ ഹകീം നന്ദിയും പറഞ്ഞു. പിറ്റ്സയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ പുസ്തകം പ്രഫ. അഞ്ജലി മെയദേയോ പ്രകാശനം ചെയ്തു. ഡോ. സുബൈർ ഹുദവി ഏറ്റുവാങ്ങി. 'അതിജീവനം' സെഷനിൽ ഒ.പി. രവീന്ദ്രൻ, വി.കെ. സജീവൻ, എം.ആർ. സുദേഷ്, ഡോ. ടി. മുഹമ്മദലി, മായ പ്രമോദ് എന്നിവർ സംസാരിച്ചു. ഷാഹിന മോൾ സ്വാഗതവും ഷഹദ് ബിൻ അലി നന്ദിയും പറഞ്ഞു. പാട്ടരങ്ങും കലാപരിപാടികളും നടന്നു. ഞായറാഴ്ച സംസ്കാരം, രാഷ്ട്രീയം സെഷനുകൾ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story