Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷൊർണൂർ റെയിൽവേ...

ഷൊർണൂർ റെയിൽവേ സ്​റ്റേഷനിൽ നാല് ലിഫ്റ്റുകൾ സ്ഥാപിക്കും

text_fields
bookmark_border
ഷൊർണൂർ: റെയിൽവേ സ്റ്റേഷനിൽ രണ്ട് ഘട്ടങ്ങളിലായി നാല് ലിഫ്റ്റുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ പാലക്കാട് ഡിവിഷനൽ മാനേജർ നരേഷ് ലാൽവാനി. ഒന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റ് നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം ഒന്ന്, നാല്-അഞ്ച് പ്ലാറ്റ്ഫോമുകളിലായി രണ്ട് ലിഫ്റ്റുകളുടെ നിർമാണം പൂർത്തിയാക്കും. അടുത്തവർഷം രണ്ട്-മൂന്ന്, ആറ്-ഏഴ് പ്ലാറ്റ്ഫോമുകളിലെ ലിഫ്റ്റുകളുടെ നിർമാണവും നടക്കും. ഷൊർണൂർ സ്റ്റേഷനിൽ എസ്കലേറ്റർ സ്ഥാപിക്കാനും പദ്ധതിയുണ്ട്. നാല്-അഞ്ച്, ആറ്-ഏഴ് ഫ്ലാറ്റ്ഫോമുകളിൽ മേൽക്കൂര നിർമിക്കാൻ 1.86 കോടി ചെലവഴിക്കും. യാത്രക്കാരുടെ വർധന പരിഗണിച്ച് എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് പുതിയ നടപ്പാലം നിർമിക്കും. മലിനജല സംസ്കരണ പ്ലാൻറ് സ്ഥാപിക്കാനും പാർക്കിങ് ഏരിയ വിപുലീകരിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലിഫ്റ്റ് നിർമാണോദ്ഘാടനം എം.ബി. രാജേഷ് എം.പി നിർവഹിച്ചു. ഷൊർണൂർ നഗരസഭ ചെയർപേഴ്സൻ വി. വിമല, റെയിൽവേ ഡിവിഷനൽ സീനിയർ കമേഴ്സ്യൽ മാനേജർ ജെറിൻ ജി. ആനന്ദ് എന്നിവർ സംബന്ധിച്ചു. ലക്കിടി റെയിൽവേ സ്റ്റേഷനിൽ നിർമിച്ച ഫൂട്ട് ഓവർ ബ്രിഡ്ജി​െൻറ ഔദ്യോഗിക ഉദ്ഘാടനം നേരത്തെ എം.പി നിർവഹിച്ചിരുന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റ് നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം എം.ബി. രാജേഷ് എം.പി നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story