Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദ്വിദിന അന്താരാഷ്​ട്ര...

ദ്വിദിന അന്താരാഷ്​ട്ര ചലച്ചിത്രമേളക്ക് വണ്ടൂരിൽ തുടക്കം

text_fields
bookmark_border
വണ്ടൂർ: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ടൂറിങ് ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് വണ്ടൂരിൽ തുടക്കമായി. സംവിധായകൻ സജി പാലമേൽ ഉദ്‌ഘാടനം ചെയ്തു. യുവധാര സാംസ്‌കാരിക പഠന കേന്ദ്രത്തി‍​െൻറ സഹകരണത്തോടെയാണ് മേള നടക്കുന്നത്. ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ വിഭാഗങ്ങളിലായി 12 എണ്ണമാണ് മേളയിലുള്ളത്. ആദ്യ ദിനത്തിൽ ഒറ്റാൽ, ടൈം, കാടു പൂക്കുന്ന നേരം, വെസ്റ്റേൺ ഘട്ട്, ആറടി, നെരൂദ എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. ഞായറാഴ്ച എ സെപ്പറേഷൻ, കെയ്റോ 678, പാർച്ചെട്, ദി റോക്കറ്റ്, മാൻഹോൾ, ദി യങ് കാറൽ മാർക്സ് എന്നിവ പ്രദർശിപ്പിക്കും. ഉദ്‌ഘാടന ചടങ്ങിൽ യുവധാര സാംസ്‌കാരിക പഠന കേന്ദ്രം ചെയർമാൻ വി. അർജുൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എൻ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കാപ്പിൽ ജോയ്, അനിൽ നിരവിൽ, തിരക്കഥാകൃത്ത് എം. അജയ്കുമാർ, യുവധാര കൺവീനർ എ.പി. ഫിറോസ്, ഇ. ലിനീഷ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ഓപ്പൺ ഫോറം ചലച്ചിത്ര അക്കാദമി അംഗം മധു ജനാർദനൻ ഉദ്‌ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story