Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബില്‍ഡിങ് ടാക്‌സ്...

'ബില്‍ഡിങ് ടാക്‌സ് വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം'

text_fields
bookmark_border
വണ്ടൂര്‍: വര്‍ധിപ്പിച്ച കെട്ടിട നികുതി വീണ്ടും വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിസ്സാര കാര്യങ്ങള്‍ പറഞ്ഞ്, കെട്ടിട നമ്പറിന് അപേക്ഷിക്കുന്നവരെ തടസ്സങ്ങള്‍ ഉണ്ടാക്കി പലതവണ നടത്തിച്ച് മാനസിക വിഷമങ്ങള്‍ ഉണ്ടാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചില ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമാണ്. മാര്‍ച്ച് 13ന് പഞ്ചായത്തുതല ജനറല്‍ ബോഡി ചേരാനും യോഗം തീരുമാനിച്ചു. വൈസ് പ്രസിഡൻറ് ഇ.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പിക്കോടന്‍ ഇബ്രാഹിം ഹാജി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒ.കെ. മൊയ്തീൻ, അഡ്വ. ഹമീദ് കറളിക്കാട്, ആസാദ് വണ്ടൂർ, ടി.കെ. ഹംസ വാണിയമ്പലം, എം. രാമചന്ദ്രൻ, അക്ബര്‍ കരുമാര, വാളശ്ശേരി കരീം, ശംസു കിഴക്കേതിൽ, എ.പി. ഭരതൻ, കെ.എന്‍.എസ് സുധാകരൻ, കെ.ടി. റഹ്മത്തുല്ല, പി. അനസ്, ഇ.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story