Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യക്തിത്വ വികസനം:...

വ്യക്തിത്വ വികസനം: ദ്വിദിന പാസ്‌വേഡ്‌ ക്യാമ്പിന്​ തുടക്കം

text_fields
bookmark_border
കോട്ടക്കൽ: ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യംവെച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പ്‌ സംസ്ഥാന വ്യാപകമായി നടപ്പാക്കി വരുന്ന 'പാസ്‌വേഡ്‌' പദ്ധതിക്ക് കോട്ടൂർ എ.കെ.എം.എച്ച്.എസ്‌.എസിൽ തുടക്കമായി. മലപ്പുറം ഡി.ഡി.ഇ വൽസല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജുനൈദ്‌ പരവക്കൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ റംല കറുത്തേടത്ത്‌, ലൈല റഷീദ്‌, ഗിരിജ, മാനേജർ ഇബ്രാഹിം ഹാജി കറുത്തേടത്ത്, സൈഫുന്നീസ എന്നിവർ സംസാരിച്ചു. പ്രഫ. പി. മമ്മദ്‌ മുഖ്യപ്രഭാഷണം നടത്തി. ക്ലാസുകൾക്ക് സുവ്രദ്‌, ലത്തീഫ്‌ എന്നിവർ നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ അലി കടവണ്ടി സ്വാഗതവും മുജീബ്‌ റഹ്മാൻ നന്ദിയും പറഞ്ഞു. അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം കോട്ടക്കൽ: പറപ്പൂർ ഐ.യു ഹയർ സെക്കൻഡറി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ 'വിഷൻ -2025' കർമരേഖ കെ.എൻ.എ. ഖാദർ എം.എൽ.എ സമർപ്പിച്ചു. പറപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് ബഷീർ കാലൊടി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ടി. മൊയ്തീൻ കുട്ടി, പ്രിൻസിപ്പൽ ടി. അബ്ദുൽ റഷീദ്, പ്രധാനാധ്യാപകൻ ടി. മുഹമ്മദ് കുട്ടി, പി.ടി.എ പ്രസിഡൻറ് സുൽഫിക്കർ അലി എന്നിവർ ഏറ്റുവാങ്ങി. 2017ലെ സംസ്ഥാന അധ്യാപക അവാർഡ് േജതാവ് രാജ് മോഹന് ഉപഹാരം നൽകി ആദരിച്ചു. ബുഷ്റ മജീദ്, സി. നസീറ, അബ്ദുൽ റഹീം, റസിയ ചെമ്പകശ്ശേരി, ടി. മൊയ്തീൻ കുട്ടി, കബീർ പഞ്ചിലി എന്നിവർ സംസാരിച്ചു. കർമരേഖ അവതരണം പ്രധാനാധ്യാപകൻ മുഹമ്മദ് കുട്ടി നിർവഹിച്ചു. പ്രിൻസിപ്പൽ ടി. അബ്ദുൽ റഷീദ് സ്വാഗതവും എം. സുധാകരൻ നായർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story