Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിരമിക്കുന്ന...

വിരമിക്കുന്ന അധ്യാപകർക്ക് 'രാഗലയം' തീർത്ത് ശിഷ്യരും സഹപ്രവർത്തകരും

text_fields
bookmark_border
കോട്ടക്കൽ: വിരമിക്കുന്ന സംഗീതാധ്യാപിക അടക്കമുള്ള അധ്യാപകർക്ക് 'രാഗലയം' തീർത്ത് ശിഷ്യഗണങ്ങളും സഹപ്രവർത്തകരും. കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ സംഗീതാധ്യാപിക കെ.എസ്. ചന്ദ്രിക, കുഞ്ഞു കദിയുമ്മ, ഉമ്മുകുൽസു, അബ്ദുൽ ലത്തീഫ് എന്നീ അധ്യാപകർക്കായിരുന്നു യാത്രയയപ്പ് സമ്മേളനം. ഗാനരചയിതാവ് കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.വി. ലത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് സുഹൈൽ സാബിർ, രഘുരാജ് എന്നിവർ സംസാരിച്ചു. 'പാട്ടി​െൻറ വഴികൾ' വിഷയത്തിൽ സംഗീതനിരൂപകനായ ഇ. ജയകൃഷ്ണൻ സംസാരിച്ചു. എ.കെ. സുധാകരൻ സ്വാഗതവും രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. അപകടത്തിൽപെട്ട വള്ളം ബേപ്പൂരിലേക്ക് മാറ്റി പരപ്പനങ്ങാടി: വ്യാഴാഴ്ച രാത്രി പരപ്പനങ്ങാടി തീരക്കടലിൽ അപകടത്തിൽപെട്ട അൽ കൗസർ ചുണ്ടൻ വള്ളം പുനർ നിർമാണത്തിനായി ബേപ്പൂരിലേക്ക് മാറ്റി. അരക്കോടിയോളം രൂപ നഷ്ടത്തിനിടയാക്കിയ അപകടത്തിൽ അമ്പതോളം മത്സ്യ തൊഴിലാളികളുടെ ജീവിതോപാധി കൂടിയാണ് കടലെടുത്തത്. വള്ളവും വലയും ഉപകരണങ്ങളും നേരെയാക്കി കടലിലിറങ്ങാൻ ഒരു മാസത്തിലേറെ കാലം കാത്തിരിക്കേണ്ടി വരുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ജി.െഎ.ഒ ഏരിയ സമ്മേളനം തേഞ്ഞിപ്പലം: 'വിശ്വാസം: പ്രതിരോധവും പ്രതീക്ഷയും' തലക്കെട്ടിൽ ഗേൾസ് ഇസ്ലാമിക് ഒാർഗനൈസേഷൻ (ജി.െഎ.ഒ) കാലിക്കറ്റ് യൂനിവേഴ്സിറ്റി ഏരിയ സേമ്മളനം കോഹിനൂർ സൽവയിൽ നടന്നു. ചർച്ച സെഷനിൽ ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ആലിക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജി.െഎ.ഒ കാമ്പസ് സെക്രട്ടറി ജൽവ, കെ.വി. നിസാർ അഹമ്മദ് എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തിൽ ഏരിയ പ്രസിഡൻറ് സഫ അസീസ് അധ്യക്ഷത വഹിച്ചു. നസ്റുദ്ദീൻ ആലുങ്ങൽ, കെ.വി. ഖാലിദ് എന്നിവർ വിഷയാവതരണം നടത്തി. ജമാഅത്ത് വനിത വിഭാഗം കൺവീനർ സീനത്ത് ടീച്ചർ സമാപന പ്രസംഗം നടത്തി. ലുബ്ന സ്വാഗതവും ഷമീല നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story