Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്തിസാന്ദ്രമായി...

ഭക്തിസാന്ദ്രമായി മുത്തൻവേല എഴുന്നള്ളത്ത്

text_fields
bookmark_border
മഞ്ചേരി: പയ്യനാട് മുത്തൻവേലയുടെ ഭാഗമായി നടന്ന ആറാട്ടുത്സവം ഭക്തിസാന്ദ്രമായി. പയ്യനാട് ചോലക്കലിൽ ഗജവീര‍​െൻറ അകമ്പടിയോടെ നടന്ന ആറാട്ട് എഴുന്നള്ളത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ഊാത്താലക്കൽ ബാലൻ, പാളോട്ടിൽ വിശ്വനാഥൻ എന്ന കുട്ടൻ, കീരൻ പാളോട്ടിൽ, ചന്ദ്രൻ ഊത്താലക്കൽ, കാരി പാളോട്ടിൽ, ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി. കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് മഞ്ചേരി: പയ്യനാട് കച്ചേരിപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. മഞ്ചേരിയിൽനിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുന്ന കാറിലാണ് എതിരെ വന്ന ബൈക്കിടിച്ചത്. ബൈക്ക് യാത്രികരായ പയ്യനാട് പേലേപ്പുറം മേലേതിൽ അബ്ദുൽ റഷീദിനെ (20) കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും വെട്ടിക്കാട്ടിരി സ്വദേശി നവാസിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story