Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിവാദങ്ങൾക്കിടെ കിഫ്ബി ...

വിവാദങ്ങൾക്കിടെ കിഫ്ബി സംഘം തിരൂർ സ്​റ്റേഡിയത്തിൽ

text_fields
bookmark_border
തിരൂർ: വിവാദങ്ങൾക്കിടെ താഴെപ്പാലം സ്റ്റേഡിയം സന്ദർശിക്കാൻ കിഫ്ബി സംഘം തിരൂരിലെത്തി. സ്റ്റേഡിയം സംസ്ഥാന സർക്കാറി​െൻറ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കാൻ പദ്ധതിയുണ്ടെന്ന് നഗരസഭയും എന്നാൽ, ഇതിനുള്ള നടപടികൾ എവിടെയുമെത്തിയിട്ടില്ലെന്ന് എം.എൽ.എയും പ്രഖ്യാപിച്ചിരുന്നു. സ്പോർട്സ് ഡയറക്ടർ സൻജൻകുമാറും ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി രാജു നാരായണനുമാണ് ശനിയാഴ്ച തിരൂരിൽ വന്നത്. ഇവർ നഗരസഭ അധികൃതരോടൊപ്പം സ്റ്റേഡിയം സന്ദർശിച്ചു. സ്റ്റേഡിയം നവീകരണം മൂന്ന് ഘട്ടങ്ങളായി നടത്താനാണ് തീരുമാനമെന്ന് ചെയർമാൻ അറിയിച്ചു. ആദ്യഘട്ടത്തിൽ ഗ്രൗണ്ട് വികസിപ്പിക്കും. അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങൾ അടക്കമുള്ളവക്കും ഗെയിംസിനും ഉപയോഗിക്കാനാവുന്ന വിധമാകും നവീകരണം. രണ്ടാം ഘട്ടത്തിൽ ഗാലറിയും പവലിയനും അടക്കമുള്ള അനുബന്ധ നിർമാണ പ്രവൃത്തികളും മൂന്നാം ഘട്ടത്തിൽ വരുമാനം ലഭിക്കുന്ന വിധത്തിലുള്ള നിർമാണ പ്രവൃത്തികളും നടത്തും. നിർമാണ പദ്ധതി വേഗത്തിലാക്കുമെന്ന് കിഫ്ബി സംഘം ഉറപ്പ് നൽകിയതായും നഗരസഭ ചെയർമാൻ അഡ്വ. എസ്. ഗിരീഷ് അറിയിച്ചു. നഗരസഭ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. ബാവ, കൗൺസിലർമാരായ കെ. വേണുഗോപാൽ, ഒ.എം. ഇസ്ഹാഖ്, കെ. ഹൈദ്രു, കുഞ്ഞുട്ടി ബാവ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. കിഫ്ബി സംഘം പിന്നീട് തിരൂർ എം.എൽ.എ സി. മമ്മുട്ടിയുമായും കൂടിക്കാഴ്ച നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story