Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷൊർണൂർ^നിലമ്പൂർ പാതയിൽ ...

ഷൊർണൂർ^നിലമ്പൂർ പാതയിൽ ട്രെയിൻ ഗതാഗതം താളംതെറ്റി

text_fields
bookmark_border
ഷൊർണൂർ-നിലമ്പൂർ പാതയിൽ ട്രെയിൻ ഗതാഗതം താളംതെറ്റി ഷൊർണൂർ: എൻജിൻ തകരാറിലായതിനെ തുടർന്ന് ട്രെയിൻ കുടുങ്ങിയതോടെ ഷൊർണൂർ-നിലമ്പൂർ പാതയിലെ ഗതാഗതം താളംതെറ്റി. ശനിയാഴ്ച രാവിലെ 11.30ന് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് പുറപ്പെട്ട ട്രെയിൻ കുലുക്കല്ലൂർ സ്റ്റേഷനിലെത്തിയപ്പോൾ എൻജിൻ തകരാർ കാരണം നിൽക്കുകയായിരുന്നു. പകരം എൻജിൻ കൊണ്ടുവന്ന് ട്രെയിൻ അങ്ങാടിപ്പുറത്തെത്തിച്ചപ്പോഴേക്കും മൂന്ന് മണിക്കൂറോളം പിന്നിട്ടിരുന്നു. ഇത് പാതയിലോടുന്ന മറ്റ് ട്രെയിനുകളുടെ സമയക്രമത്തെയും ബാധിച്ചു. വിവിധ സ്റ്റേഷനുകളിൽ ടിക്കറ്റെടുത്ത് കാത്തുനിന്നവർ ദുരിതത്തിലായി. പലർക്കും യാത്ര ഒഴിവാക്കി തിരിച്ചുപോകേണ്ടി വന്നു. നിലമ്പൂർ പാതയിൽ കോസിങ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ട് വർഷങ്ങളായി. ഇതുവരെ പരിഹാരമായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story