Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശമ്പള പരിഷ്‌കരണ കമീഷനെ ...

ശമ്പള പരിഷ്‌കരണ കമീഷനെ നിയമിക്കണം ^എസ്.ഇ.യു ജില്ല സമ്മേളനം

text_fields
bookmark_border
ശമ്പള പരിഷ്‌കരണ കമീഷനെ നിയമിക്കണം -എസ്.ഇ.യു ജില്ല സമ്മേളനം പെരിന്തൽമണ്ണ: പതിനൊന്നാം ശമ്പള പരിഷ്‌കരണ കമീഷനെ അടിയന്തരമായി നിയമിക്കാൻ സർക്കാർ തയാറാകണമെന്ന് സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു.) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ആമിർ കോഡൂർ അധ്യക്ഷത വഹിച്ചു. ഇ.സി. നൂറുദ്ദീൻ പതാകയുയർത്തി. മഞ്ഞളാംകുഴി അലി എം.എൽ.എ, പി. അബ്ദുൽ ഹമീദ് എം.എൽ.എ, എൻ. സൂപ്പി, എ.എം. അബൂബക്കർ എന്നിവർ സംസാരിച്ചു. നസീം ഹരിപ്പാടിനെ ആദരിച്ചു. പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു. പി.ഒ. സാദിഖ്, സംസ്ഥാന ജനറൽ സെക്രട്ടറി സിബി മുഹമ്മദ്, അലീഗഢ് മലപ്പുറം സ​െൻറർ ഡയറക്ടർ പ്രഫ. അബ്ദുൽ റഷീദ്, ഫാ. വർഗീസ് മുഴുത്തേറ്റ്, ഉസ്മാൻ താമരത്ത്, സി. അബ്ദുൽ നാസർ, എൻ.പി. മുഹമ്മദലി, മുഹമ്മദ് അസ്ലഹ്, നുഹ്മാൻ ശിബിലി, ടി.സി. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. സംഘടന സമ്മേളനത്തിൽ ഹമീദ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി. നാസർ, ഡോ. എം. ഹരിപ്രിയ, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story