Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുലാമന്തോളിൽ ജനോത്സവം

പുലാമന്തോളിൽ ജനോത്സവം

text_fields
bookmark_border
പുലാമന്തോൾ: ശാസ്ത്ര സാഹിത്യ പരിഷത്ത് വിവിധ സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജനോത്സവത്തിന് പുലാമന്തോളിൽ നടന്ന സാംസ്കാരിക സംഗമത്തോടെ തുടക്കമായി. ജനോത്സവത്തി​െൻറ ഉദ്ഘാടനം പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി വേണു പാലൂർ നിർവഹിച്ചു. എ.കെ. അച്യുതാനന്ദൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല നേതൃസമിതി കൺവീനർ എൻ. മണിലാൽ, പി.എം. വിശ്വനാഥൻ, പി.ജി. സാഗരൻ, എം. വാസുണ്ണി, വിനീഷ് പാറപ്പുറത്ത്, പി. സതീഷ് എന്നിവർ സംസാരിച്ചു. എം. ചന്ദ്രദാസ് സ്വാഗതവും സി. ശ്രീഹരി നന്ദിയും പറഞ്ഞു. ഒരാഴ്ചക്കാലം പുലാമന്തോൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പാട്ട്, വര, അഭിനയം, സിനിമ, പ്രഭാഷണം, ശാസ്ത്രക്ലാസ് തുടങ്ങിയ ഇനങ്ങളിൽ ജനോത്സവത്തി​െൻറ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story