Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനവ മാധ്യമങ്ങള്‍...

നവ മാധ്യമങ്ങള്‍ മഹത്തായ ലക്ഷ്യങ്ങൾക്ക്​ ഉപയോഗിക്കണം ^പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
നവ മാധ്യമങ്ങള്‍ മഹത്തായ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കണം -പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം: നവ മാധ്യമങ്ങളെ പ്രത്യയശാസ്ത്രപരമായ വിനിമയങ്ങള്‍ക്ക് ഉപയോഗിക്കാന്‍ യുവാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്‌ലിം യൂത്ത്‌ ലീഗ് സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വേഗത്തിൽ സംഘടിപ്പിക്കാന്‍ നവ മാധ്യങ്ങള്‍ക്ക് ശേഷിയുണ്ട്. മഹത്തായ ലക്ഷ്യങ്ങള്‍ക്കുള്ള ഉപകരണമായി ഇതിനെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം മുസ്‌ലിം യൂത്ത്‌ ലീഗ് പ്രസിഡൻറ് കെ.എൻ. ഷാനവാസ് അധ്യക്ഷത വഹിച്ചു. ഷാഫി ചാലിയം, സി. ഹംസ, സുലൈമാൻ മേല്‍പത്തൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. പി. ഉബൈദുല്ല എം.എൽ.എ, ടി.വി. ഇബ്രാഹിം എം.എൽ.എ, മുജീബ് കാടേരി, അന്‍വർ മുള്ളമ്പാറ, വി. മുസ്തഫ, അഷ്‌റഫ് പാറച്ചോടൻ, ബാവ വിസപ്പടി, പി.എ. സലാം, ഫാരിസ് പൂക്കോട്ടൂർ, എ.പി. അക്ബർ, കെ.പി. സവാദ് മാസ്റ്റർ, ഹകീം കോല്‍മണ്ണ എന്നിവർ സംസാരിച്ചു. photo:mpmma2
Show Full Article
TAGS:LOCAL NEWS 
Next Story