Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ഡലം കോൺഗ്രസ്...

മണ്ഡലം കോൺഗ്രസ് സമ്മേളനവും റാലിയും ഇന്ന്

text_fields
bookmark_border
വണ്ടൂർ: പോരൂർ മണ്ഡലം കോൺഗ്രസ് സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനവും റാലിയും ഞായറാഴ്ച നടക്കും. ചെറുകോട് നടക്കുന്ന പരിപാടി ബെന്നി ബെഹനാൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തി‍​െൻറ തുടർച്ചയായാണ് പൊതുസമ്മേളനം നടക്കുന്നത്. വൈകീട്ട് ആറിന് തോട്ടുപുറത്തുനിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് ചെറുകോട് ടൗണിൽ പി.എൻ. നമ്പീശൻ നഗറിൽ നടക്കുന്ന സമ്മേളനത്തിൽ വി.ടി. ബൽറാം എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ മണ്ഡലം പ്രസിഡൻറ് എൻ. മണികണ്ഠൻ, ജനറൽ സെക്രട്ടറി കെ.കെ. വിജയരാജൻ, കെ. ജിനാസ്, എൻ.കെ. ബിജേഷ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story