Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷിഫിന് വൈദ്യുതി...

ഷിഫിന് വൈദ്യുതി വെട്ടത്തില്‍ പഠിക്കാം

text_fields
bookmark_border
കാളികാവ്: കൈതാങ്ങ് പദ്ധതിയില്‍ വൈദ്യുതിയില്ലാത്ത പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ വീട്ടില്‍ വെളിച്ചമെത്തിച്ചു. അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കന്‍ഡറിയിലെ ഷിഫി‍​െൻറ വീട്ടിലാണ് സ്‌കൂള്‍ അധികൃതരുടെ ഇടെപടലില്‍ ശനിയാഴ്ച വൈദ്യുതിയെത്തിച്ചത്. അടക്കാകുണ്ട് പ്രദേശത്ത് കൊച്ചുവീട്ടില്‍ കഴിയുന്ന ഷിഫി‍​െൻറ വീടിന് നമ്പര്‍ ലഭിച്ചിരുന്നില്ല. അതിനാല്‍ വൈദ്യുതി കണക്ഷനും ലഭിച്ചിരുന്നില്ല. പരീക്ഷ അടുത്തതോടെ രാത്രി പഠിക്കാനുള്ള പ്രയാസം തിരിച്ചറിഞ്ഞ സ്‌കൂളിലെ അധ്യാപകനായ സൈനുദ്ദീന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് കാളികാവ് കെ.എസ്.ഇ.ബി അധികൃതര്‍ കണക്ഷൻ നൽകിയത്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയിലൂടെയാണ് വൈദ്യുതി എത്തിച്ചത്. സബ് എൻജിനീയര്‍ ജയകുമാര്‍, ഓവര്‍സിയര്‍ എ.സി. സുഭാഷ് എന്നിവരുടെ നേത്വത്തില്‍ ശനിയാഴ്ച ഉച്ചയോടെ ഷിഫി‍​െൻറ വീട്ടില്‍ വൈദ്യുതി വെളിച്ചമെത്തിച്ചു. കൈതാങ്ങ് പദ്ധതിയില്‍ സ്കൂളിലെ നിർധന വിദ്യാർഥിക്ക് വീട് നിർമിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. വൈദ്യുതിയില്ലാതെ പ്രയാസപ്പെടുന്ന മറ്റു കുട്ടികളുടെ വീടുകളിലും പദ്ധതിയില്‍ വൈദ്യുതിയെത്തിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂളിലെ അധ്യാപകര്‍.
Show Full Article
TAGS:LOCAL NEWS 
Next Story