Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആലുവയിൽ പഴയ...

ആലുവയിൽ പഴയ കോൺ​ഗ്രസ്​ ^എസുകാർ ഇന്ന്​ സംഗമിക്കുന്നു

text_fields
bookmark_border
ആലുവയിൽ പഴയ കോൺഗ്രസ് -എസുകാർ ഇന്ന് സംഗമിക്കുന്നു കൊച്ചി: നിരവധി രാഷ്ട്രീയ ചർച്ചകൾക്കും ക്യാമ്പുകൾക്കും വേദിയായ ആലുവ വൈ.എം.സി.എ ക്യാമ്പ് സൈറ്റ് ഞായറാഴ്ച അത്യപൂർവ കൂട്ടായ്മക്ക് വേദിയാകും. 1982 മുതൽ '87വരെ കോൺഗ്രസ് -എസിലും പോഷക സംഘടനകളിലും സംസ്ഥാനതലത്തിൽ പ്രവർത്തിച്ചവരാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം ഒത്തുചേരുന്നത്. ഇടതു മുന്നണിയുടെ ഭാഗമായിരിക്കെ എ.കെ. ആൻറണി അടക്കമുള്ളവർ കോൺഗ്രസ് -എസിൽനിന്ന് വിട്ടുപോയതിന് ശേഷമുള്ള കാലഘട്ടത്തിൽ ഒന്നിച്ച് പ്രവർത്തിച്ചവരാണ് 'ഒാർമകൾക്കൊപ്പം' എന്ന പേരിൽ സംഗമിക്കുന്നത്. അന്നത്തെ കോൺഗ്രസ് -എസിലുണ്ടായിരുന്നവർ പിന്നീട് കോൺഗ്രസ് -െഎ, എൻ.സി.പി എന്നിങ്ങനെ മാറി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് -എസ് പുനഃജീവിപ്പിച്ച് ഇപ്പോഴും അതിൽ തുടരുന്നു. അന്നത്തെ ഭാരവാഹികളിൽ ചിലർ രാഷ്ട്രീയം അവസാനിപ്പിച്ച് മറ്റ് മേഖലകളിലേക്ക് പോയി. ചിലർ ഇപ്പോഴും വിവിധ പാർട്ടികളിലായി സജീവമാണ്. ചിലർ അസുഖ ബാധിതരായി വിശ്രമത്തിലുമാണ്. എ.െഎ.സി.സി വക്താവ് പി.സി. ചാക്കോ, മന്ത്രി എ.കെ. ശശീന്ദ്രൻ, മുൻ മന്ത്രിമാരായ കെ. ശങ്കരനാരായണ പിള്ള, വി.സി. കബീർ, അവിഭക്ത കെ.എസ്.യു പ്രസിഡൻറ് പി.എം. സുരേഷ് ബാബു, പാർട്ടിയുടെ മുൻ എം.എൽ.എമാർ തുടങ്ങിയവരെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. മന്ത്രി കടന്നപ്പള്ളി കണ്ണൂരിലായതിനാൽ എത്തില്ല.
Show Full Article
TAGS:LOCAL NEWS 
Next Story