Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലക്ഷദ്വീപിൽ...

ലക്ഷദ്വീപിൽ കാലിക്കറ്റ് വാഴ്​സിറ്റി സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

text_fields
bookmark_border
തേഞ്ഞിപ്പലം: ലക്ഷദ്വീപിൽ കാലിക്കറ്റ് സർവകലാശാല സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ് നിർവഹിച്ചു. പരീക്ഷ കൺേട്രാളർ ഡോ. വി.വി. ജോർജുകുട്ടി, സി.പി. ഖലീൽ, യു.പി. ഹംസക്കോയ, ടി.എം. ഹാരിസ്, ചരിത്രകാരൻ ഡോ. കെ.കെ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. കവി കെ. വീരാൻകുട്ടി, ഗോളശാസ്ത്ര പണ്ഡിതൻ അലി മണിക്ഫാൻ, നിയമസഭ സ്പീക്കറുടെ പ്രസ് സെക്രട്ടറി ഡോ. പി.ജെ. വിൻസൻറ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ദ്വീപിലെ സർവകലാശാല ഡീൻ ഡോ. പി.പി. മുഹമ്മദ് സ്വാഗതവും പി. സുബൈർ നന്ദിയും പറഞ്ഞു. ലക്ഷദ്വീപിലെ വിവിധ നാടോടി കലകളുടെ അവതരണവും നടന്നു. ഞായറാഴ്ച മെഗാ ക്വിസ് മത്സരം, കരിയർ ഗൈഡൻസ്, മോട്ടിവേഷൻ, ടെക്നിക്കൽ സെഷനുകൾ, വിവിധ വിഷയങ്ങളിലെ അക്കാദമിക് സെഷനുകൾ തുടങ്ങിയവ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story