Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത്‌ കോണ്‍ഗ്രസ്...

യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തക​െൻറ കൊലപാതകം അപലപനീയം^ കോടിയേരി

text_fields
bookmark_border
യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തക​െൻറ കൊലപാതകം അപലപനീയം- കോടിയേരി ഓച്ചിറ: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക​െൻറ കൊലപാതകം അപലപനീയമാെണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഓച്ചിറയില്‍ സംഘടിപ്പിച്ച എന്‍. ശ്രീധരന്‍ അനുസ്മരണവും സംസ്ഥാന സമ്മേളന ദീപശിഖ പ്രയാണത്തി​െൻറ വരവേല്‍പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു സഹായവും പാര്‍ട്ടിയില്‍നിന്ന് ലഭിക്കില്ല. അതുകൊണ്ട് സി.പി.എം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് കൊലപാതകമോ അക്രമപ്രവര്‍ത്തനങ്ങളോ പാടില്ല. കണ്ണൂരില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണ്. ഈ സംഭവത്തെ ഉയര്‍ത്തിക്കാട്ടി സി.പി.എം കൊലപാതക പാര്‍ട്ടിയാെണന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണ്. 577 സി.പി.എം പ്രവര്‍ത്തകരാണ് കേരളത്തില്‍ ഇതുവരെ കൊലചെയ്യപ്പെട്ടിട്ടുള്ളതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story