Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാറഞ്ചേരി സുറൂർ...

മാറഞ്ചേരി സുറൂർ തിരോധാനം: പുതിയ അന്വേഷണസംഘം ചുമതലയേറ്റു

text_fields
bookmark_border
കോഴിക്കോട്: 17 വർഷം മുമ്പ് കാണാതായ മാറഞ്ചേരി സ്വദേശി മലയംകുളത്തിൽ സുറൂറി​െൻറ (23) തിരോധാനത്തെക്കുറിച്ചും ആ സമയത്ത് അയിലക്കാട് കായലിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചും പുതിയ സംഘം അന്വേഷണം തുടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫനാണ് അന്വേഷണച്ചുമതല. ഡിവൈ.എസ്.പി പൊന്നാനിയിലെത്തി കേസി​െൻറ പ്രാഥമിക വിവരങ്ങൾ മനസ്സിലാക്കി. പൊന്നാനി സി.ഐയുടെ നേതൃത്വത്തിൽ കാണാതായ സുറൂറിനെ കുറിച്ചും കോഴിക്കോട് ക്രൈംബ്രാഞ്ച് മൃതദേഹത്തെ കുറിച്ചും അന്വേഷണം നടത്തും. രണ്ട് ടീമായി നടക്കുന്ന അന്വേഷണം പൂർത്തിയാക്കി തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സുറൂറിനെ കൊലചെയ്തു എന്ന പൊലീസി​െൻറ നിഗമനമുണ്ടായി 14 വർഷത്തിന് ശേഷം കണ്ടെത്തിയ മൃതദേഹം ഡി.എൻ.എ പരിശോധനയിൽ മറ്റൊരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് സംഭവം മാറിമറിഞ്ഞത്. 2014ൽ സുറൂറി​െൻറ ഫോട്ടോയും തലയോട്ടിയും തമ്മിൽ താരതമ്യ പഠനം നടത്തി. സയൻസ് ലാബിൽ സൂപ്പർ ഇമ്പോസിഷൻ പരിശോധന നടത്തി സുറൂറിേൻറതാണെന്ന് ഉറപ്പിച്ചു. ഇതോടെ കൊലയാളിസംഘം എന്ന് പൊലീസ് സംശയിച്ച നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ആവശ്യമായ തെളിവുകൾ കണ്ടെത്താൻ കഴിയാത്തതിനാൽ കേസ് കോഴിക്കോട് ക്രൈംബ്രാഞ്ചിന് കൈമാറി. അന്നത്തെ ഡിവൈ.എസ്.പി മുരളീധരൻ നടത്തിയ അന്വേഷണത്തിലാണ് കേസിന് വഴിത്തിരിവായത്. പിന്നീട്, ഡ​െൻറൽ പരിശോധനയിൽ മൃതദേഹം 38 വയസ്സുകാരേൻറതാണെന്ന് കണ്ടെത്തി. ഇതോടെ അന്വേഷണസംഘം സുറൂറി​െൻറ മാതാവി​െൻറ രക്തവും മൃതദേഹത്തി​െൻറ തലയോട്ടിയും ഹൈദരാബാദ് സ​െൻറർ ഫോർ ഡി.എൻ.എ ഫിംഗർ പ്രിൻറ് സ​െൻററിൽ പരിശോധനക്കയച്ചു. ഇതി​െൻറ ഫലം വന്നതോടെ മൃതദേഹം സുറൂറിേൻറതല്ലെന്ന് വ്യക്തമായി. ഇതോടെ മകനെ കാണാനില്ലെന്ന് മാതാവ് പൊലീസിൽ പരാതി നൽകി. ഈ പരാതിയിലാണ് പൊന്നാനി സി.ഐയും അന്നുകിട്ടിയ മൃതദേഹം ആരുടേതെന്ന് കോഴിക്കോട് ക്രൈബ്രാഞ്ചും അന്വേഷണം നടത്തുന്നത്. പടം...tirur surur മാറഞ്ചേരിയിൽ എട്ടുവർഷം മുമ്പ് കാണാതായ മലയംകുളത്തിൽ സുറൂർ
Show Full Article
TAGS:LOCAL NEWS 
Next Story