Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകല്ലടത്തൂര്‍ പൂരം...

കല്ലടത്തൂര്‍ പൂരം കൊടിയിറങ്ങി

text_fields
bookmark_border
ആനക്കര: വള്ളുവനാട്ടിലെ പ്രസിദ്ധമായ പടിഞ്ഞാറങ്ങാടി കല്ലടത്തൂര്‍ ദേവി ക്ഷേത്രത്തിലെ താലപ്പൊലി സമാപിച്ചു. ഉത്സവദിനമായ വെള്ളിയാഴ്ച രാവിലെ മുതല്‍ ദര്‍ശനത്തിനായി നാടി​െൻറ നാനാഭാഗങ്ങളില്‍നിന്ന് ഭക്തജനങ്ങള്‍ എത്തിയിരുന്നു. രാവിലെ നടതുറക്കല്‍ ചടങ്ങോടെ ഉത്സവച്ചടങ്ങുകള്‍ തുടങ്ങി. തുടര്‍ന്ന് അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ക്ഷേത്രത്തില്‍ പറനിരപ്പ്, ഉച്ചപൂജ എന്നിവ നടന്നു. ഉച്ചക്ക് ശേഷം ദേവസ്വം വക എഴുന്നള്ളിപ്പ് കാവുംപുറത്ത് മനക്കല്‍ നിന്ന് ആനകളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. പ്രകാശന്‍ മാരാരും സംഘവും തീർത്ത താളപ്പെരുമയോടെ പഞ്ചവാദ്യം അകമ്പടിയായി. എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ നാട്ടുവഴികളെ ധന്യമാക്കി പഞ്ചാരിമേളം, കാവടി, തകിൽ, ശീങ്കാരികാവടി, തിറ, പൂതന്‍, തെയ്യം, കരിങ്കാളി കൂട്ടം, കാളകള്‍ എന്നിവയോടെ കൊടിവരവുകളെത്തി. ദീപാരാധനക്കു ശേഷം അഷ് ടപദി, കൊടലില്‍ കൃഷ്ണകുമാറി​െൻറ തായമ്പക കേളി, കൊമ്പ് കുഴല്‍പറ്റ്, രാത്രി ഗാനമേള, രാത്രി എഴുന്നള്ളിപ്പ് എന്നിവയോടെ പരിസമാപ്തി കുറിച്ചു. .
Show Full Article
TAGS:LOCAL NEWS 
Next Story