Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശാസ്ത്രയാൻ:...

ശാസ്ത്രയാൻ: കൗതുകമുണർത്തി എൻ.സി.സിയുടെ യുദ്ധോപകരണ പ്രദർശനം

text_fields
bookmark_border
പട്ടാമ്പി: ഗവ. സംസ്കൃത കോളജിൽ ശാസ്ത്രയാൻ 2018​െൻറ ഭാഗമായി എൻ.സി.സി നടത്തിയ പ്രദർശനം കൗതുകമുണർത്തി. ഫയറിങ്ങിനുപയോഗിക്കുന്ന സെൽഫ് ലോഡിങ് റൈഫിൾ, ലൈറ്റ് മെഷീൻ ഗൺ, ഇന്ത്യൻ നിർമിത തോക്കായ ഇൻസാസ്, പോയൻറ് ടു, പോയൻറ് ത്രീ തുടങ്ങിയ തോക്കുകൾ അടുത്ത് കാണാനും കൈയിലെടുക്കാനും പ്രവർത്തനങ്ങൾ മനസ്സിലാക്കാനും അവസരം ലഭിച്ചതാണ് വിദ്യാർഥികളെയും അധ്യാപകരെയും പൊതുജനങ്ങളെയും ഏറെ ആകർഷിച്ചത്. കോമ്പസ്, ബൈനോക്കുലർ, ജി.പി.എസ്, വാക്കി ടോക്കി തുടങ്ങി സൈന്യം യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങളും വിസ്മയകരമായി. ഫയറിങ് ടാർജറ്റ്, റൈഞ്ച്, സെറിമോണിയൽ ഓർണമ​െൻറ്സ്, വിവിധ എൻ.സി.സി യൂനിഫോമുകൾ എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു. യൂനിറ്റി​െൻറ വിവിധ പരിശീലന പരിപാടികളുടെ വാർത്തകളും ചിത്രങ്ങളും പ്രദർശനത്തിന് മിഴിവേകി. മുൻ എൻ.സി.സി ഓഫിസർമാർ, പ്രധാന നാഷനൽ ക്യാമ്പുകളിലെ പങ്കാളിത്തം, വിവിധ സേനകളിൽ തൊഴിൽ ലഭിച്ചവർ തുടങ്ങി പ്രദർശനത്തിന് കൊഴുപ്പേകിയ ഘടകങ്ങൾ നിരവധി. 28 എൻ.സി.സി കേരള ബറ്റാലിയൻ െട്രയിനിങ് ജെ.സി.ഒ ശ്രീകുമാർ, ഹവിൽദാർ അനിൽകുമാർ, എൻ.സി.സി ഓഫിസർ ലഫ്റ്റനൻറ് ഡോ. പി. അബ്ദു, അണ്ടർ ഓഫിസർമാരായ ശരൺ, സ്വാലിഹ്, കൃഷ്ണദാസ്, അർച്ചന എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story