Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശാസ്ത്രയാൻ പ്രദർശനം...

ശാസ്ത്രയാൻ പ്രദർശനം സമാപിച്ചു

text_fields
bookmark_border
പട്ടാമ്പി: ഗവ. സംസ്കൃത കോളജിൽ നടന്ന 'ശാസ്ത്രയാൻ 2018' ശാസ്ത്ര-മാനവിക പ്രദർശനം സമാപിച്ചു. സർക്കാറി​െൻറയും രാഷ്ട്രീയ ഉച്ചതാർ ശിക്ഷ അഭയാ​െൻറയും (റൂസ) സഹകരണത്തോടെയാണ് പരിപാടി നടന്നത്. കോളജിൽ നടന്നുവരുന്ന വൈവിധ്യമാർന്ന പരീക്ഷണങ്ങൾ, ലാബുകൾ, ലൈബ്രറി, വകുപ്പുതല പ്രവർത്തനങ്ങൾ, അധ്യാപകരുടെയും വിദ്യാർഥികളുടെയും രചനകൾ, എൻ.സി.സി, എൻ.എസ്.എസ്, ഇതര ക്ലബുകൾ എന്നിവയുടെ പ്രവർത്തനനേട്ടങ്ങൾ, അപൂർവ ശേഖരങ്ങൾ തുടങ്ങി വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കിയാണ് രണ്ട് ദിവസത്തെ പ്രദർശനം പൂർത്തിയായത്. ഡോക്യുമ​െൻററികൾ, ക്ലാസിക്കൽ കൃതികൾ, അപൂർവ കൈയെഴുത്ത് പ്രതികൾ, ഫിലിം പ്രദർശനം, ബയോ ഡീസൽ ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന വാഹനം തുടങ്ങിയവയും പ്രദർശനത്തിലുണ്ടായിരുന്നു. പൊതുജനങ്ങൾക്ക് പുറമെ സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് നൂറുകണക്കിന് പേർ സന്ദർശനത്തിനെത്തി. ചിത്രം: mohptb 16 1 പട്ടാമ്പി കോളജിൽ നടന്ന ശാസ്ത്രയാൻ പ്രദർശനത്തിലെ ബയോ ഡീസൽ ഉപയോഗിച്ച് ഓടിക്കുന്ന കാർ mohptb 16 2 പട്ടാമ്പി കോളജിൽ നടന്ന ശാസ്ത്രയാൻ പ്രദർശനത്തിലെ ഏറ്റവും ചെറിയ ഖുർആൻ പ്രതി
Show Full Article
TAGS:LOCAL NEWS 
Next Story